തവനൂരിനെ ഇളക്കിമറിച്ച് അന്‍വര്‍

എടപ്പാള്‍: നിളാനദിക്കരയിലെ ജനങ്ങളുടെ ആവേശോജ്ജ്വല സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പൊന്നാനി മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍ തവനൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തി. വൈകീട്ട് മൂന്ന് മണിയോടെ ആലത്തൂരില്‍ ആരംഭിച്ച പര്യടനം കൂട്ടായി , മംഗലം , കാവിലക്കാട് ചമ്രവട്ടം , പോത്തന്നൂര്‍ ,പെരുപറമ്പ് , മൂര്‍ച്ചിറ ,മറവഞ്ചേരി , മൂവ്വാങ്കര , തൃക്കാണപുരം, വെള്ളറമ്പ് , വട്ടകുളം
നടുവട്ടം പ്രദേശങ്ങളിലെ സ്വീകരണത്തിനുശേഷം പുലിക്കാട് സമാപിച്ചു. നൂറ് കണക്കിന് ജനങ്ങളാണ് വഴിയോരങ്ങളില്‍ സ്ഥാനാര്‍ഥിയെ ഒരു നോക്ക് നേരില്‍ കാണാന്‍ കാത്തിരുന്നത്. കര്‍ഷക തൊഴിലാളി സ്ത്രീകളുടെയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വന്‍ ജനക്കൂട്ടം എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും നിറഞ്ഞുനിന്നു. ചെറുകരിമരുന്ന് പ്രയോഗത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് സ്വീകരണ കേന്ദ്രങ്ങളിലേക്ക് സ്ഥാനാര്‍ഥിയെ ആനയിച്ചത്. ചുട്ടുപൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ സ്വീകരണ കേന്ദ്രങ്ങളില്‍ നേരത്തെതന്നെ വയോവൃദ്ധരടക്കം സ്ഥാനം പിടിച്ചു. സ്വീകരണ കേന്ദ്രങ്ങളില്‍ പിവി അന്‍വറിനോടെപ്പം ഇടതുമുന്നണി നേതാക്കളായ കൂട്ടായി ബഷീര്‍, പി ജ്യോതിഭാസ്, എം പി ഫൈസല്‍, പി മുനീര്‍,ഉദയന്‍,എ ശിവദാസന്‍ എന്നിവരുമുണ്ടായിരുന്നു.
RECENT NEWS

സംസ്ഥാന ഹജ്ജ് ക്യാമ്പ് ചൊവ്വ)സ്വലാത്ത് നഗറില്‍; രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തോളം ഹാജിമാര്‍
മലപ്പുറം: ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് അറിവനുഭവങ്ങളുടെ വേദിയൊരുക്കാന്‍ സര്‍വ്വ സജ്ജമായി സ്വലാത്ത്നഗര്‍ മഅ്ദിന്‍ അക്കാദമി. ഇരുപത്തിയാറാമത് സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പതിനായിരത്തോളം ഹാജിമാര്‍ രജിസ്റ്റര്‍ [...]