മഞ്ചേരിയുടെ മനസ്സ് കീഴടക്കി വി.പി സാനു

മഞ്ചേരിയുടെ മനസ്സ് കീഴടക്കി വി.പി സാനു


മലപ്പുറം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.പി സാനു മഞ്ചേരിയില്‍ വിവിധ കേന്ദ്രങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. ആവേശകരമായ സ്വീകരണമാണ് മഞ്ചേരിയില്‍ സാനുവിന് ലഭിച്ചത്. വാഹന പര്യടനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് (തികള്‍) രാവിലെ 7.30 ന് തൃക്കലങ്ങോട് പഞ്ചായത്തിലെ ചാരങ്കാവായിരുന്നു ആദ്യ കേന്ദ്രം. ഉച്ചക്ക് മുമ്പ് തൃക്കലങ്ങോട് പഞ്ചായത്തിലേയും മഞ്ചേരി മുന്‍സിപ്പാലിറ്റിയിലേയും 14 കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥി എത്തി. ഇതിന് പുറമെ മഞ്ചേരി എന്‍ എസ് എസ് കോളേജ്, ജില്ലാ കോടതി എനിവടങ്ങളില്‍ സാനു സന്ദര്‍ശനം നടത്തി. വിദ്യാര്‍ത്ഥികളുടെ വന്‍ വരവേല്‍പ്പാണ് എന്‍എസ്എസ് കോളേജില്‍ സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. ഉച്ചക്ക് ശേഷം പാണ്ടിക്കാട് ,നെന്‍മിനി, കീഴാറ്റൂര്‍,എടപ്പറ്റ പഞ്ചായത്തുകളിലും മഞ്ചേരി മുന്‍സിപ്പാലിറ്റിയിലുമായി 18 കേന്ദ്രങ്ങളില്‍ സ്വീകരണമുണ്ടായിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരണ കേന്ദ്രങ്ങളിലേക്ക് സ്ഥാനാര്‍ഥിയെ ആനയിച്ചത്. ചുട്ടുപൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ സ്വീകരണ കേന്ദ്രങ്ങളില്‍ നൂറ്കണക്കിനാളുകള്‍ കാത്ത് നിന്നു. ആഞ്ഞിലങ്ങാടിയിലാണ് ഇന്നത്തെ പര്യടനം സമാപിച്ചത്. എല്‍ഡിഎഫ് മണ്ഡലം കമ്മറ്റി കണ്‍വീനര്‍ വി അജിത് കുമാര്‍ ജസീര്‍ കുരിക്കള്‍, തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് കോയ മാസ്റ്റര്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

Sharing is caring!