മലപ്പുറത്തും പൊന്നാനിയിലും എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം നടത്തി
യു.ഡി എഫ് ജില്ലാ
കലക്ടര്‍ക്ക് പരാതി നല്കി
മലപ്പുറം: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് ഇടത് സ്ഥാനാര്‍ത്ഥിയുടെ ഹൗസ് കാമ്പയിന്. സ്ഥാനാര്‍ത്ഥിയുടെ ഫോട്ടൊ ആലേഖനം ചെയ്ത ലഘു ലേഖയോടൊപ്പം സംസഥാന സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് അടിച്ച 1000ദിനം പൂര്‍ത്തിയാക്കിയ കേരള സര്‍ക്കാരിന്റെ മുദ്രയും മുഖ്യ മന്ത്രിയുടെ പടവുമുള്ള ലഘു ലേഖയാണ് എല്‍.ഡി.എഫ് വിതരണം ചെയ്തത്
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അടിച്ച് വിതരണം ചെയുന്ന ഏതൊരു സാമഗ്രിയുടെയും താഴെ അത് എവിടെ, ആര്, എത്ര കോപ്പി അടിച്ചു എന്ന് രേഖപ്പെടുത്തണം എന്നാണ് നിയമം, ഈ നിയമപ്രകാരം പരിശോധിച്ചാല്‍ ഈ ലഘു ലേഖ പബ്ലിക്ക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കേരളാ സര്‍ക്കാരിന്റെ കീഴുലുള്ള വകുപ്പാണ് പബ്ലിക്ക് റിലേഷന്‍സ.് ഏതു നോട്ടീസ് അച്ചടിച്ചാലും അതിന്റെ ചിലവ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചിലവായി കണക്കാകണം എന്നാണ് നിയമം. ഈ നിലയില്‍ ഈ ലഘു ലേഖ സര്‍ക്കാര്‍ ചിലവിലാണ് അച്ചടിച്ചിട്ടുള്ളത്. അപ്പോള്‍ സര്‍ക്കാര്‍ ചിലവില്‍ സര്‍ക്കാരിന്റെ ഒരു വകുപ്പ് അച്ചടിച്ച ഒരു നോട്ടീസ് ഒരു സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ചു എന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പരസ്യമായ ലംഘനമാണ്. ഇത് വീടുകളില്‍ ലഭിച്ച സമയത്ത് വീട്ടുക്കാര് ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് ഐക്യ ജനാധ്യപത്യ മുന്നണി മലപ്പുറം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ യു.എ ലത്തീഫിന്റെ നേത്യത്വത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ അമിത് മീണക്ക് തെളിവ് സഹിതം പരാതി സമര്‍പ്പിച്ചു. പരാതിയിന്മേല് അനേഷണം നടത്തി നടപടിയെടുക്കാമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പ് നല്കി. ജില്ലാ കലക്ടറെ കണ്ട സംഘത്തില്‍ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി, ഉമ്മര്‍ അറക്കല്‍, മുസ്ലീം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അന്‍വര്‍ മുള്ളമ്പാറ, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ബാവ വിസപടി, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് കെ.എന്‍ ഷാനവാസ്, തുടങ്ങിയവരും ഉണ്ടായിരുന്നു.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]