പൊന്നാനിയില്‍ ഇ.ടിയുടെ രണ്ടംഘട്ട പര്യടനത്തിന് തുടക്കം

പൊന്നാനിയില്‍ ഇ.ടിയുടെ രണ്ടംഘട്ട പര്യടനത്തിന് തുടക്കം


കോട്ടക്കല്‍: പൊന്നാനി ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക്. മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും ആദ്യഘട്ടം പൂര്‍ത്തിയാക്കിയാണ് രണ്ടാം ഘട്ട പര്യടനത്തിന് തുടക്കം കുറിച്ചത്. ഒന്നാം ഘട്ട പര്യടനത്തില്‍ മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ സ്ഥാപനങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു. പ്രമുഖ വ്യക്തികളെയും, മുതിര്‍ന്നവരെയും വീടുകളില്‍ ചെന്ന് കണ്ട് അനുഗ്രഹം തേടി. മുഴുവന്‍ നിയമസഭാ മണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷനിലും സ്ഥാനാര്‍ഥി പങ്കെടുത്തു. നിരവധി റോഡ് ഷോകളിലും പങ്കെടുത്തു. രണ്ടാം ഘട്ട പ്രചരണത്തില്‍ പഞ്ചായത്ത് തല യു ഡി എഫ് യോഗങ്ങളില്‍ സ്ഥാനാര്‍ഥി പങ്കെടുക്കും.
ഇന്നലെ രാവിലെ എട്ടു മണിയോടെ ഒഴൂര്‍ പഞ്ചായത്തിലെ കരിങ്കപ്പാറയില്‍ നിന്ന് നിന്നാണ് രണ്ടാം ഘട്ട പര്യടനം ആരംഭിച്ചത്. പിന്നീട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൗരപ്രമുഖര്‍, സാമുദായ നേതാക്കള്‍ എന്നിവരെ ന്ദര്‍ശിച്ച് പിന്തുണ അഭ്യര്‍ഥിച്ചു. കോറാട് ജുമാ മസ്ജിദിലെത്തി ഉസ്താദ് സെയ്താലിക്കുട്ടി ഫൈസിയെ സന്ദര്‍ശിച്ചു. ജോത്‌സ്യന്‍ പകര പ്രേമന്‍ പണിക്കര്‍ സ്ഥാനാര്‍ഥിയെ ഹൃദ്യമായി സ്വീകരിച്ചു. താനൂര്‍ നഗരസഭയിലെ വിവിധ പ്രദേശങ്ങളും സന്ദര്‍ശിച്ചു. പര്യടനത്തിനിടെ താനൂര്‍ കാരാട് എം ബി ബി എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ചേലൂപ്പാടത്ത് സി.പി ജാസ്മിന് ജിസിസി കെ. എം. സി. സി കാരാടിന്റെ ഉപഹാരം ഇ.ടി സമ്മാനിച്ചു.താനൂരിലെ പര്യടനം പൂര്‍ത്തിയാക്കി ഉച്ചകഴിഞ്ഞ് തവനൂര്‍ മണ്ഡലത്തിലെ പുറത്തൂര്‍, എടപ്പാള്‍, വട്ടംകുളം, കാലടി, തൃപങ്ങോട്, മംഗലം പഞ്ചായത്ത് കണ്‍വന്‍ഷനുകളില്‍ പങ്കെടുത്ത് സംസാരിച്ചു. നരേന്ദ്രമോദി സര്‍ക്കാരിനെ താഴെയിറക്കി രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന മതേതര ജനാധിപത്യ ചേരിയെ അധികാരത്തില്‍ കൊണ്ടുവരികയെന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ രാഷ്ര്ടീയ മുദ്രാവാക്യമെന്ന് ഇ.ടി പറഞ്ഞു.

Sharing is caring!