രാഹുല്‍ഗാന്ധിയെ വയനാട്ടിലേക്ക് ഇരുകയ്യുംനീട്ടി സ്വീകരിക്കും: വി വി പ്രകാശ്

മലപ്പുറം: മതേതര ഭാരതത്തിലെ കാവല്ക്കാരന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വയനാട് പാര്‍ലമെന്റിലേക്ക് ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. വി വി പ്രകാശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മതേതര ജനാധിപത്യ സംവിധാനങ്ങളിലൂടെ രാജ്യത്തെ നിലനിര്ത്തികൊണ്ടു പോവാനുള്ള ഒരു വലിയ പ്രയത്നത്തിന്റെ മുന്നണി പോരാളിയായ രാഹുല്‍ഗാന്ധിയെ വയനാട് സ്ഥാനാര്‍ത്ഥിയായി ലഭിക്കുന്നതിലൂടെ മതേതര കേരളത്തിന് വലിയ അംഗീകാരമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം നല്‍കിയത്. വര്‍ഗ്ഗീയതയെ തുരത്താനും നരേന്ദ്രമോദിയെ പുറത്താക്കാനുമുള്ള ശ്രമങ്ങള്‍ക്ക് രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം വലിയ ഊര്‍ജ്ജം നല്‍കും. അതു കൊണ്ട് തന്നെ മലപ്പുറം ജില്ലയിലെ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളും രാഹുല്‍ ഗാന്ധിക്കൊപ്പം അണിനിരന്നു കൊണ്ട് തിരഞ്ഞെടുപ്പില്‍ അവിസ്മരണീയമായ വിജയം സമ്മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ കെ പി സി സി സെക്രട്ടറിമാരായ വി എ കരീം, കെ പി അബ്ദുല്‍ മജീദ്, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ സക്കീര്‍ പുല്ലാര, അജീഷ് എടാലത്ത് എന്നിവര്‍ പങ്കെടുത്തു.
RECENT NEWS

പാതിവില ഓഫർ അഴിമതി; നജീബ് കാന്തപുരത്തിനെതിരെ ഗുരുതര ആരോപണവുമായി സി പി എം
വിഷയത്തിൽ ഡി വൈ എഫ് ഐ നാളെ എം എൽ എ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തും