അനുമതിയില്ലാതെ താനൂരില്‍ യു.ഡി.എഫ് റോഡ് ഷോ, പോലീസ് കേസെടുത്തു

അനുമതിയില്ലാതെ താനൂരില്‍ യു.ഡി.എഫ്  റോഡ് ഷോ, പോലീസ് കേസെടുത്തു

മലപ്പുറം: പൊന്നാനി ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി അനുമതിയില്ലാതെ റോഡ് ഷോ നടത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായി താനൂര്‍ പൊലീസ്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ടായിരുന്നു യുഡിഎഫ് പ്രവര്‍ത്തകര്‍ താനൂരില്‍ റോഡ് ഷോ നടത്തിയത്. താനൂര്‍ തീരദേശത്തു നിന്നായിരുന്നു റോഡ് ഷോയുടെ തുടക്കം. മണ്ഡലം യുഡിഎഫ് കണ്‍വീനര്‍, കണ്ടാലറിയാവുന്ന പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളതെന്ന് താനൂര്‍ എസ് ഐ സുമേഷ് സുധാകരന്‍ അറിയിച്ചു.

Sharing is caring!