വള്ളുവനാടിന്റെ ഹൃദയസ്വീകരണങ്ങളേറ്റുവാങ്ങി വി.പി സാനുവിന്റെ മൂന്നാംഘട്ട പര്യാടനത്തിന് തുടക്കം
മലപ്പുറം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.പി സാനുവിന്റെ മൂന്നാം ഘട്ട പ്രചരണ പര്യാടനത്തിന് പെരിന്തല്‍മണ്ണയില്‍ തുടക്കമായി. മേലാറ്റൂര്‍, വെട്ടത്തൂര്‍, താഴെക്കോട്, ആലിപ്പറമ്പ്, ഏലംകുളം, പുലാമന്തോള്‍ പഞ്ചായത്തുകളിലും പെരിന്തല്‍മണ്ണ നഗരസഭയിലുമായി 37 കേന്ദ്രത്തിലാണ് ഇന്ന്(ശനി) സ്ഥാനാര്‍ഥി എത്തിയത്.മേലാറ്റൂര്‍ പഞ്ചായത്തിലെ എടയാറ്റൂരില്‍ രാവിലെ ഒമ്പതിനായിരുന്നു ആദ്യ സ്വീകരണം. നിരവധി പേരാണ് സ്ഥാനാര്‍ഥി എത്തുന്നതിന് മുന്നെതന്നെ എടയാറ്റൂരില്‍ കാത്ത് നിന്നിരുന്നത്.
എല്ലാ കേന്ദ്രങ്ങളിലും ഉജ്വലമായ സ്വീകരണമാണ് സാനുവിന് ലഭിച്ചത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ സാനുവിനെ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചു. സ്ത്രീകളുടെ വലിയ പങ്കാളിത്തമാണ് ഇന്നത്തെ പര്യാടനത്തിന്റെ പ്രത്യേകത. പകല്‍ സമയത്തെ വലിയ ചൂടിനെ അവഗണിച്ചും സ്ഥാനാര്‍ത്ഥിയെ കാണാനും കേള്‍ക്കാനും സ്ത്രീകള്‍ കൂട്ടമായെത്തി. എല്ലാവരോടും വോട്ട് ചോദിച്ചും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയും മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥ ചൂണ്ടിക്കാണിച്ചുമുള്ള ചെറു പ്രസംഗമാണ് സ്ഥാനാര്‍ത്ഥി നടത്തുന്നത്. താഴെക്കോട് പാണമ്പിയിലാണ് ഇന്നത്തെ പര്യാടനം അവസാനിച്ചത്. പട്ടാമ്പി എം എല്‍ എ സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം വി.രമേശന്, പെരിന്തല്‍മണ്ണ നഗരസഭാ ചെയര്മാന് എം മുഹമ്മദ് സലീം, പുലാമന്തോള്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി മുഹമ്മദ് ഹനീഫ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ശ്യം പ്രസാദ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയുടെ കൂടെയുണ്ടായിരുന്നു.
ആവേശം വിതറി പുലാമന്തോള്‍ പഞ്ചായത്ത് റോഡ് ഷോ
മലപ്പുറം: പുലാമന്തോളിനെ ആവേശത്തിലാഴ്ത്തി വി.പി സാനുവിന്റെ റോഡ് ഷോ. ഇന്നത്തെ പര്യാടനത്തിന്റെ ഭാഗമായാണ് റോഡ് ഷോ സംഘടിപ്പിച്ചത്. പഞ്ചായത്ത് അതിര്‍ത്തിയായ കട്ടുപ്പാറ മുതല്‍ പുലാമന്തോള്‍ വഴി കുരുവമ്പലം വരെ തുറന്ന വാഹനത്തില്‍ സഞ്ചരിച്ച് സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്തിച്ചു. പഞ്ചായത്തിലെ കട്ടുപ്പാറയിലും, മുതുകുര്ശ്ശിയിലും ചെങ്ങണം പറ്റയിലും, പുലാമന്തോള്‍ ടൗണിലും, കുരുവമ്പലത്തും, ഓണപ്പുടയിലും പ്രത്യേക സീകരണങ്ങളുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥിക്ക് പുറമെ മുഹ്സിന് എം എല്‍ എ യും ഈ കേന്ദ്രങ്ങളില്‍ സംസാരിച്ചു. നൂറ് കണക്കിന് വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]