ഇ.ടി ധീരനായ പോരാളി: രണ്ടത്താണി

ഇ.ടി ധീരനായ   പോരാളി: രണ്ടത്താണി

കോട്ടക്കല്‍: ജനങ്ങളോട് സൗമ്യമായി പെരുമാറുകയും അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുമ്പോള്‍ ധീരനായ പോരാളിയാകുകയും ചെയ്യുന്നതാണ് ഇ. ടി മുഹമ്മദ് ബഷീറിന്റെ സവിശേഷതയെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി പറഞ്ഞു. പൊന്നാനി നിയമസഭാ മണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പി ടി അജയ് മോഹന്‍ ഉദ്ഘാടനം ചെയ്തു. എം വി ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീര്‍, സി വി ബാലചന്ദ്രന്‍, അഷ്റഫ് കോക്കൂര്‍, അഹമ്മദ് ബാഫഖി തങ്ങള്‍, ടി കെ അശ്റഫ്, ഷാനവാസ് വെട്ടത്തൂര്‍, വി സൈയ്ത് മുഹമ്മദ് തങ്ങള്‍, എ ബി ഉമര്‍ കുട്ടി, സി ജോസഫ്, യു മുനീബ്, എം മൊയ്തീന്‍ ബാവ എന്നിവര്‍ പ്രസംഗിച്ചു.

യു ഡി വൈ എഫ് നേതൃയോഗം

യു ഡി വൈ എഫ് പൊന്നാനി പാര്‍ലമെന്റ് മണ്ഡലം നേതൃയോഗം പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. യാസിര്‍ പൊട്ടച്ചോല അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന്‍ രണ്ടത്താണി, വി ടി സുബൈര്‍ തങ്ങള്‍, ഇ പി രാജീവ്, വി കെ എം ഷാഫി, മുസ്തഫ വടമുക്ക്, ടി വി ഷബീര്‍, വി കെ എ ജലീല്‍, ഷബീര്‍ നെല്ലിയാലി, ഷഹനാസ് പാലക്കല്‍, അനീഷ് പരപ്പനങ്ങാടി, സി കെ മുഹമ്മദ് കോയ, പി എം സബാഹ്, കെ എ അബ്ദുല്‍ സമദ്, ടി രഞ്ജിത്ത്, ഹക്കീം വെണ്ടല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു .

Sharing is caring!