ചെറുപ്പക്കാരെ അരിഞ്ഞ് കൊല്ലുന്നതാണ് സി.പി.എമ്മിന്റെ രാഷ്ട്രീയം: ആര്യാടന്‍

കുഞ്ഞാലിക്കുട്ടിയുടെ
കൊണ്ടോട്ടി മണ്ഡലം
യു.ഡി.എഫ് കണ്‍വന്‍ഷന്‍
നടന്നു
കൊണ്ടോട്ടി:കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകളുടെ ഭരണം രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ല് തകര്‍ത്തുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.മോദിയും പിണറായിയും ഒരു നാണയത്തിന് ഇരുവശങ്ങളെന്നും അദ്ദേഹം പറഞ്ഞു.കൊണ്ടോട്ടിമണ്ഡലം യു.ഡി.എഫ് കണ്‍ വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളെ കൊന്നുതള്ളുന്ന നയമാണ് കേന്ദ്രസര്‍ക്കാരിനെങ്കില്‍ ചെറു പ്പക്കാരെ അരിഞ്ഞ് ്‌കൊല്ലുന്നതാണ് സി.പി. എമ്മിന്റെ രാഷ്ട്രീയം. എന്നിട്ട് കൊലയെ ന്യായീകരിക്കുകയാണ് സി.പി.എംനേതൃത്വമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പ്രളയ ഫണ്ട് വരെ സി.പി.എം കീശയി ലാക്കി. വനിതാമതിലിനും മുഖ്യമന്ത്രി യുടെ ഹെലി കോപ്റ്റര്‍ യാത്രക്കും ചിലവാക്കുന്ന അവസ്ഥയാണ്.
യു.ഡി.എഫ് ചെയര്‍മാന്‍ കെ.കെ.ആലിബാപ്പു അധ്യക്ഷനായി.സ്ഥാനാര്‍ത്ഥി പി. കെ.കുഞ്ഞാലികുട്ടി,പി.വി അബ്ദുല്‍ വഹാബ് എം.പി,മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്ര ട്ടറി അഡ്വ. യു.എ. ലത്തീഫ് ,എം.എല്‍.എമാരായ ടി.വി.ഇബ്രാഹിം,അഡ്വ.എം.ഉമ്മര്‍എ,കെ.പി.സി.സി സെക്രട്ടറി എന്‍.എ. കരീം,മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി.എ. ജബ്ബാര്‍ഹാജി,സെ ക്രട്ടറി അശ്‌റഫ് മടാന്‍,ജില്ലാ സെക്രട്ടറി പി.കെ.സി.അബ്ദുറഹിമാന്‍,പി.എ.അബ്ദുല്‍ അലിമാസ്റ്റര്‍,എ.ഷൗക്ക ത്തലിഹാജി,കെ.എം.എ.റഹ്മാന്‍ സംസാരിച്ചു.
RECENT NEWS

കഞ്ചാവ് വ്യാപാരിയെ പിടികൂടി പോലീസ്, പിടിച്ചെടുത്തത് 1.30 കിലോ കഞ്ചാവ്
കൊണ്ടോട്ടി: വാടക ക്വാര്‍ട്ടേഴ്സില്‍ നിന്ന് 1.300 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി അറസ്റ്റില്‍. വ്യാഴാഴ്ച വൈകീട്ട് നടന്ന പരിശോധനയിലാണ് താമസിക്കുന്ന മുറിയില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. കൊടശ്ശേരി രണ്ടിലെ വാടക ക്വാര്‍ട്ടേഴ്സില്‍ [...]