സംഘ് പരിവാറിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുക: വെല്‍ഫെയര്‍ പാര്‍ട്ടി

സംഘ് പരിവാറിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുക: വെല്‍ഫെയര്‍ പാര്‍ട്ടി


വേങ്ങര : സംഘ് പരിവാറിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് മുന്നിട്ടിറങ്ങണമെന്നു വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഗണേഷ് വടേരി ആഹ്വാനം ചെയ്തു. വേങ്ങര വ്യാപാര ഭവനില്‍ നടന്ന പാര്‍ട്ടി മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര ഭാരതത്തിന്റെ പുനഃസൃഷ്ടിക്ക് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപവല്‍ക്കരിക്കുന്നതിനു ഫാസിസ്റ്റു വിരുദ്ധ മനസ്സുള്ളവര്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം സൂചിപ്പിച്ചു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ. എം. എ. ഹമീദ് മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. യു. സക്കീന , താഹിറ ടീച്ചര്‍, റസിയ ടീച്ചര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സലിം വാഴക്കാട്, സൈദലവി കാട്ടേരി, ഇ. കെ. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍, മണ്ഡലം കമ്മിറ്റി സെക്രട്ടറി പി കെ ജലീല്‍, വിവിധ പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റുമാരായ നാസര്‍ വേങ്ങര, പി. കെ. അബ്ദുള്‍സമദ്, കാപ്പന്‍ കുഞ്ഞുമുഹമ്മദ്, എം. മുഹമ്മദ്, പി . അഷ്‌റഫ്, ഭൂസമരസമിതി കണ്‍വീനര്‍ എ. പി. ബാവ, ഫ്രറ്റേണിറ്റി യൂത്ത് മൂവ്‌മെന്റ് മണ്ഡലം പ്രസിഡന്റ് കെ. ഹസീനുദീന്‍, എഫ്. ഐ. ടി. യു മണ്ഡലം കണ്‍വീനര്‍ എം. കെ. അലവി, എം. മുഹമ്മദ് കുട്ടി, പി. പി. കുഞ്ഞാലി മാസ്റ്റര്‍, കെ. വി. ഹമീദ് പ്രസംഗിച്ചു.

Sharing is caring!