കൊലപാതക രാഷ്ട്രീയം ചര്‍ച്ചയായതോടെ ഇടതുപക്ഷം അങ്കലാപ്പില്‍: കെ.എന്‍.എ ഖാദര്‍

കൊലപാതക രാഷ്ട്രീയം ചര്‍ച്ചയായതോടെ ഇടതുപക്ഷം അങ്കലാപ്പില്‍: കെ.എന്‍.എ ഖാദര്‍

ഇ.ടിയുടെ കോട്ടക്കല്‍ മണ്ഡലം
തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍
ഉദ്ഘാടനം ചെയ്തു


കോട്ടക്കല്‍: കൊലപാതക രാഷ്ര്ടീയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായതോടെയാണ് ഇടതുപക്ഷം അങ്കലാപ്പിലായിരിക്കുകയാണെന്ന് അഡ്വ.കെ.എന്‍.എ ഖാദര്‍ പറഞ്ഞു. കോട്ടക്കല്‍ നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിംകളെയും ഹിന്ദുക്കളെയും വിഭജിച്ച് ഭൂരിപക്ഷത്തിന്റെ വോട്ട് സമാഹരിച്ച് വീണ്ടും അധികാരത്തിലെത്താനുള്ള കുറുക്കു വഴിയാണ് നരേന്ദ്ര മോദി തേടുന്നത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളിലെ രാഷ്ര്ടീയ സഖ്യങ്ങള്‍ വിലയിരുത്തിയാല്‍ കേന്ദ്രത്തില്‍ യു.പി.എ അധികാരത്തില്‍ വരുമെന്ന് പ്രതീക്ഷിക്കാം എന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ പാഴൂര്‍ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി ഇ.ടി.മുഹമ്മദ് ബഷീര്‍, ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ പി.ടി.അജയ് മോഹന്‍, കെ.കെ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ, സി.എച്ച്.അബൂയൂസഫ് ഗുരുക്കള്‍, ബഷീര്‍ രണ്ടത്താണി, കെ എം.അബ്ദുള്‍ ഗഫൂര്‍, പി.ഇഫ്തിഖാറുദീന്‍, കാടാമ്പുഴ മോഹന്‍, യു. എ. നസീര്‍, വി. മധുസൂദനന്‍ ,പി.സി.എ നൂര്‍, പി.കൃഷ്ണന്‍ നായര്‍, അഡ്വ.മുജീബ് കുളക്കാട്, എം. ഇബ്രാഹിം മാസ്റ്റര്‍, അഡ്വ.പി.പി. ഹമീദ്, ഉമ്മര്‍ ഗുരുക്കള്‍, അഷ്‌റഫ് അമ്പലത്തിങ്ങല്‍, ശിവശങ്കരന്‍ പൊന്‍മള, ഷഹനാസ് പാലക്കല്‍, സയ്യിദ് ലുഖ്മാന്‍ തങ്ങള്‍ പ്രസംഗിച്ചു.

Sharing is caring!