പരിസ്ഥിതിയുടെ രാഷ്ട്രീയം പറഞ്ഞ് വി.പി സാനു

മലപ്പുറം: മലപ്പുറം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.പി സാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണം ജലസംരക്ഷണത്തിന്റെ പ്രാധാന്യം വിവരിച്ച് കൊണ്ടായിരുന്നു. ലോക ജലദിനത്തില്‍ ജല സംരക്ഷണവും രാഷ്ര്ടീയ പ്രവര്‍ത്തനമാണെന്ന് പ്രഖ്യാപനം സ്ഥാനാര്‍ത്ഥി നടത്തി. മലപ്പുറം മണ്ഡലത്തില്‍ ശുദ്ധജലത്തിന്റെ ലഭ്യതയില്‍ കുറവ് വരുന്നുണ്ടെന്ന് സാനു പറഞ്ഞു. ഈ വര്‍ഷം ഭൂഗര്‍ഭ ജലത്തിന്റെ അളവ് മുന്‍ വര്‍ഷത്തിലേക്കാള്‍ ഒരു മീറ്ററില്‍ അധികം കുറഞ്ഞത് ഓര്‍മ്മിപ്പിച്ചായിരുന്നു സാനുവിന്റെ പ്രസംഗം. ജലവിതരണത്തിനും സംരക്ഷണത്തിനും കുടുതല്‍ പദ്ധതികള്‍ മണ്ഡലത്തില്‍ നടപ്പിലാക്കേണ്ടതിന്റെ ആവിശ്യകതയും സാനു ചൂണ്ടി കാണിച്ചു. സമൂഹത്തിലെ ഓരോ മനുഷ്യനും ജലം സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞ് കക്ഷിരാഷ്ര്ടീയത്തിനപ്പുറമുള്ള പരിസ്ഥിതിയുടെ രാഷ്ര്ടീയത്തിലേക്ക് കൂടി തിരഞ്ഞെടുപ്പിനെ മാറ്റി തീര്‍ക്കുകയാണ് വി.പി സാനു.മണ്ഡലത്തില്‍ രണ്ട് ഘട്ട പ്രചരണങ്ങള്‍ വ്യാഴാഴ്ച്ചയോടെ സാനു പൂര്‍ത്തിയാക്കിയിരുന്നു. ഇരുപത്തിമൂന്നിന് മൂന്നാം ഘട്ട പ്രചരണങ്ങള്‍ തുടങ്ങുന്നതിനാല്‍ വെള്ളിയാഴ്ച പ്രധാനമായും സ്വകാര്യ സന്ദര്‍ശനങ്ങളിലായിരുന്നു സ്ഥാനാര്‍ത്ഥി. രാവിലെ രാമപുരം ജെംസ് കോളേജിലെത്തിയ സ്ഥാനാര്‍ത്ഥിക്ക് നൂറ് കണക്കിന് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മദ്രാവാക്യം വിളികളോടെ ഉജ്വല സ്വീകരണം നല്കി. അധ്യാപകരോടും ജീവനക്കാരോടും വിദ്യാര്‍ത്ഥികളോടും വോട്ടും ചോദിച്ചും കൂടെ നിന്ന് ഫോട്ടോകളെടുത്തുമാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്. വൈകീട്ട് പൂക്കോട്ടൂര്‍ പഞ്ചായത്ത് നിര്‍മ്മാണതൊഴിലാളി യൂണിയന്റെ കുടുംബ സംഗമത്തിലും സ്ഥാനാര്‍ത്ഥി എത്തി.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]