തിരൂരിലെ കുടുംബശ്രീ പ്രവര്‍ത്തകയുടെ എ.ടി.എമ്മില്‍ നിന്നും പണം മോഷ്ടിച്ചു

തിരൂരിലെ കുടുംബശ്രീ പ്രവര്‍ത്തകയുടെ എ.ടി.എമ്മില്‍ നിന്നും പണം മോഷ്ടിച്ചു


തിരൂര്‍: കുടുംബശ്രീ പ്രവര്‍ത്തയ്ക്ക് ഭവന നിര്‍മ്മാണ സഹായമായി ലഭിച്ച തുകയില്‍ നിന്നും എ.ടി.എം വഴി പണം മോഷ്ടിച്ചു. തിരൂര്‍ അന്നാരസ്വദേശിനി കീഴെപ്പാട്ട് മൈമൂന ക്കാണ് 18,000 രൂപ നഷ്ടപ്പെട്ടത്.പ്രധാനമന്ത്രിയുടെ പാര്‍പ്പിട പദ്ധതി പ്രകാരം 1,20,000 രൂപ മൈമൂനയുടെ എക്കൗണ്ടില്‍ വന്നിരുന്നു.കഴിഞ്ഞ ദിവസം പണം കൈപ്പറ്റാന്‍ ചെന്നപ്പോഴാണ് എ.ടി.എം. വഴി പണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരൂര്‍ ബ്രാഞ്ചിലാണ് മൈമൂനയുടെ എക്കൗണ്ട് തുടര്‍ന്ന് ഇവര്‍ ബാങ്ക് മാനേജര്‍ക്കു പരാതി നല്‍കി.ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തില്‍ ചാവക്കാട്, മന്ദലാംകുന്ന്, അണ്ടത്തോട് എന്നിവിടങ്ങളില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്നു വ്യക്തമായി. മൈമൂന തിരൂര്‍ പോലീസില്‍ പരാതി നല്‍കി.

Sharing is caring!