മലപ്പുറത്ത് വി.ഉണ്ണിക്കൃഷ്ണന് മാസ്റ്റര്‍ പൊന്നാനിയില്‍ പ്രൊഫ വി.ടി. രമ

പൊന്നാനിയിലും മലപ്പുറത്തും
കരുത്തറിയിക്കാന്‍ ബി.ജെ.പിയും
പൊന്നാനിയിലും മലപ്പുറത്തും കരുത്തറിയിക്കാന്‍
ബി.ജെ.പി സ്ഥാനാര്‍ഥികളും രംഗത്ത്. ഇന്നലെയാണ് സ്ഥാനാര്‍ഥകളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മലപ്പുറത്ത് വി.ഉണ്ണിക്കൃഷ്ണന് മാസ്റ്ററാണ് സ്ഥാനാര്‍ഥി. തിരൂരിനടുത്ത് കന്മനം സ്വദേശി, തിരുന്നാവായ ചേരൂരാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്. 53വയസ്സ്, ബി.എ എക്കണോമിക്സ്, ബിരുധപഠനം പൊന്നാനി എം.ഇ.എസ് കോളജില്‍നിന്ന്, എ.ബി.വി,പി. എന്‍,ടി.യു, എഫ്.ഇ.ടി.ഒ എന്നിവയുടെ മുന്‍സംസ്ഥാന പ്രസിഡന്റ്, നിലവില്‍ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന സര്‍ക്കാറിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ മുന്‍ ഗുണമേന്മാപരിശോധനാ കമ്മിറ്റി അംഗം, നെഹറു യുവകേന്ദ്ര മുന്‍ ഉപദേശക സമിതി അംഗം, ജൂനിയര്‍ റെഡ്ക്രോസ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, സെന്റ് ജോണ്‍സ് ആംബുലന്‍സ് ജില്ലാ സെക്രട്ടറി, കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ കോട്ടയ്ക്കല്‍ നിയോജക മണ്ഡലത്തില്‍ നിന്നും മല്‍സരിച്ചു.
പ്രൊഫ വി.ടി. രമ(പൊന്നാനി)
പാലക്കാട് ജില്ലയിലെ പടിഞ്ഞാറങ്ങാടിക്കടുത്ത് കല്ലടത്തൂര്‍ സ്വദേശിനി, എം.എ, എം.ഫില്‍ ബിരുദധാരി, 61 വയസ്സ്, പട്ടാമ്പി സംസ്കൃത കോളേജില്‍ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറുംകോളജ് വൈസ് പ്രിന്‍സിപ്പലുമായിരുന്നു. എ.ബി.വി.പി ദേശീയ സമിതി അംഗം, ക്ഷേത്ര സംരക്ഷണ സമിതി മാതൃസമിതി സംസ്ഥാന വൈസ് പ്രസി, മാതൃസമിതി സംസ്ഥാന പ്രസിഡന്റ്, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം, എന്നീ നിലക ളില്‍ പ്രവര്‍ത്തിച്ചു, നിലവില്‍ മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 11 ദിവസം സെക്രട്ടറിയേട്ടിന് മുന്നില്‍ നിരാഹാരസമരം നടത്തി, 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃത്താല നിയോജക മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു.
ഭര്‍ത്താവ് പ്രൊഫ.കെ. വിജയകുമാര്‍, മകള്‍ ഡോ. ലക്ഷ്മി വിജയന് (തിരുവനന്തപുരം ഗവ: സംസ്കൃത കോളേജില്‍ അധ്യാപിക)
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]