ഉംറ നിര്‍വഹിക്കുന്നതിനിടെ മലപ്പുറം സ്വദേശി മരിച്ചു
മൂന്ന് വര്‍ഷം മുമ്പ്
നാട്ടില്‍ പോയി വന്നതാണ്
റിയാദ്: ഉംറ നിര്‍വ്വഹണത്തിനിടെ മലയാളി ഹൃദായാഘാതം മൂലം മരിച്ചു. മറവഞ്ചേരി സ്വദേശിയും കെ.എം.സി.സി നേതാവുമായ വടക്കത്ത് വളപ്പില്‍ അബൂബക്കര്ആണ് മരിച്ചത്. കഴിഞ്ഞ 30 വര്‍ഷമായി അല്‍ഖര്‍ജിലുള്ള ഇദ്ദേഹം അല്‍ഖര്‍ജ് കെ.എം.സി.സിയുടെയുടെ ദീര്‍ഘകാലത്തെ പ്രസിഡണ്ടും നിലവില്‍ ഉപദേശക സമിതി ചെയര്‍മാനുമായിരുന്നു.
മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ പോയി വന്നതാണ്. പുത്തന്‍ വീട്ടില്‍ ഫാത്തിമയാണ് ഭാര്യ. ഖദീജ റാഹിബ, ആയിശ റസാന, റമീസ എന്നിവര്‍ മക്കളാണ്. മക്കയില്‍ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് മക്ക കെ.എം.സി.സി ഭാരവാഹികളും അല്‍ഖര്‍ജ്, റിയാദ് നേതാക്കളും നേതൃത്വം നല്കുന്നു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




