വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടു പേര്‍ക്ക് തടവും പിഴയും
സംഭവം മഞ്ചേരിയില്‍
മഞ്ചേരി: സംഘം ചേര്‍ന്ന് വ്യാപാരിയെ ഇരുമ്പ് പൈപ്പ്, കത്തി, പട്ടിക വടി എന്നിവ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേരെ മഞ്ചേരി അസിസ്റ്റന്റ് സെഷന്‍സ് കോടതി അഞ്ചു വര്‍ഷം തടവിനും 50000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചേരി തുറക്കല്‍ സ്വദേശികളായ പള്ളിറോഡില്‍ പാമ്പാടി തച്ചറുതൊടി ഷിഹാബുദ്ദീന് (32), കാക്കേങ്ങല്‍ മുഹമ്മദ് സബീല്‍ (32) എന്നിവരെയാണ് ജഡ്ജി കെ പ്രിയ ശിക്ഷിച്ചത്.
2012 ഒക്ടോബര്‍ 9ന് വൈകീട്ട് ആറര മണിക്കാണ് കേസിന്നാസ്പദമായ സംഭവം. മഞ്ചേരി തുറക്കല്‍ സെഞ്ച്വറി ഇന്റര്‍ലോക്ക് ആന്റ് എക്സ്റ്റീരിയല്‍ എന്ന സ്ഥാപനമുടമയായ നിയാസിനെ മാരകായുധങ്ങളുമായെത്തിയ ആറു പ്രതികളും കണ്ടാലറിയാവുന്ന മറ്റു പതിനഞ്ചോളം പേരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. പരിക്കേറ്റ് നിയാസ് ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെത്തിയ പ്രതികള്‍ മര്‍ദ്ദിച്ചതായും ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിച്ചതായും കേസുണ്ട്. 2012 നവംബര്‍ 26ന് ഷിഹാബുദ്ദീന് മഞ്ചേരി പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഒളിവില്‍ കഴിയുകയായിരുന്ന മുഹമ്മദ് സബീലിനെ 2015 ജനുവരി 23ന് മഞ്ചേരി അഡീഷണല്‍ എസ് ഐ പി രാധാകൃഷ്ണന് അറസ്റ്റ് ചെയ്യുകയായിരുന്നു. 2012 ഒക്ടോബര്‍ അഞ്ചിന് പരാതിക്കാരനായ നിയാസും കേസിലെ മറ്റൊരു പ്രതിയായ ലുഖ്മാനും തമ്മിലുണ്ടായ വാക് തര്‍ക്കമാണ് അക്രമത്തിന് കാരണം.
ഇന്ത്യന്‍ ശിക്ഷാ നിയമം 143 വകുപ്പ് പ്രകാരം മൂന്നു മാസം തടവ്, 147 വകുപ്പ് പ്രകാരം മൂന്ന് മാസം തടവ്, 323 വകുപ്പ് പ്രകാരം ആറുമാസം തടവ്, 324 വകുപ്പ് പ്രകാരം രണ്ടു വര്‍ഷം തടവ്, 326 വകുപ്പ് പ്രകാരം അഞ്ചു വര്‍ഷം തടവ്, 5000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്ന് മാസത്തെ അധിക തടവ്, 452 വകുപ്പ് പ്രകാരം രണ്ടു വര്‍ഷം തടവ് 5000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്ന് മാസം അധിക തടവ്, 308 വകുപ്പ് പ്രകാരം അഞ്ചു വര്‍ഷം തടവ്, 5000 രുപ പിഴ, 506 വകുപ്പ് പ്രകാരം രണ്ട് വര്‍ഷം തടവ്, 427 വകുപ്പ് പ്രകാരം ആറു മാസം തടവ്, കേരള ഹെല്‍ത്ത് കെയര്‍ സര്‍വ്വീസ് പേഴ്സണ്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് വയലന്‍സ് ആന്റ് ഡാമേജ് ടു പ്രോപ്പര്‍ട്ടി) ആക്ട് പ്രകാരം ആറു മാസം തടവ് 10000 രൂപ പിഴ എന്നിങ്ങനെയാണ് ഇരു പ്രതികള്‍ക്കുമുള്ള ശിക്ഷ. മൂന്നാം പ്രതിയായ ഷിഹാബുദ്ദീന് 148 വകുപ്പ് പ്രകാരം ഒരു വര്‍ഷത്തെ തടവ് വേറെയും കോടതി വിധിച്ചു. 326, 452, 308 വകുപ്പുകള്‍ പ്രകാരമുള്ള പിഴ സംഖ്യ ഒടുക്കുന്ന പക്ഷം തുക പരാതിക്കാരനും പതിനായിരം രൂപ വീതമുള്ള പിഴസംഖ്യ മഞ്ചേരി മലബാര്‍ ആശുപത്രിക്ക് നല്‍കാനും കോടതി വിധിച്ചു. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.
കേസിലെ മറ്റു പ്രതികളായ തുറക്കല്‍ പള്ളിറോഡ് മേച്ചേരി മുസ്തഫ കമാല്‍ (30), തുറക്കല്‍ പൊറ്റമ്മല്‍ ലുഖ്മാന്(33), തുറക്കല്‍ ഉല്ലാസ് നഗറില്‍ പുളിയഞ്ചാലില്‍ അന്‍സാസ് ബാബു(25), തുറക്കല്‍ പുതുശ്ശേരി മഠത്തില്‍ മുഹമ്മദ് സുബൈര്‍ (30) എന്നിവര്‍ക്കെതിരെയുള്ള കേസ് കോടതിയുടെ പരിഗണനയിലാണ്.
കേസിലെ 15 സാക്ഷികളെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എം സുരേഷ് കോടതി മുമ്പാകെ വിസ്തരിച്ചു. 24 രേഖകളും അഞ്ച് തൊണ്ടി മുതലുകളും ഹാജരാക്കി.
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]