ഗ്രാമങ്ങളുടെ തുടിപ്പറിഞ്ഞും യുവവോട്ടര്‍മാരുടെ മനസുകള്‍ തൊട്ടുണര്‍ത്തിയും അന്‍വര്‍

ഗ്രാമങ്ങളുടെ തുടിപ്പറിഞ്ഞും യുവവോട്ടര്‍മാരുടെ മനസുകള്‍ തൊട്ടുണര്‍ത്തിയും അന്‍വര്‍

തിരൂരങ്ങാടി: ഗ്രാമങ്ങളുടെ തുടിപ്പറിഞ്ഞും യുവവോട്ടര്‍മാരുടെ മനസുകള്‍ തൊട്ടുണര്‍ത്തിയും എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ തിരൂരങ്ങാടി മണ്ഡലത്തില്‍ പര്യടനം നടത്തി. രാവിലെ 8ന് ആരംഭിച്ച പി വി അന്‍വറിന്റെ പര്യടനം പ്രവര്‍ത്തകരുടേയും വോട്ടര്‍മാരുടേയും ആവേശത്തിമര്‍പ്പ് കാരണം രാത്രി ഏറെ വൈകിയാണ് സമാപിച്ചത്. ആദ്യപര്യടനം പെരുമണ്ണ പഞ്ചായത്തിലായിരുന്നു. ചിറക്കല്‍ നിന്ന് ഗൃഹസന്ദര്‍ശനങ്ങളോടെ ആര്യംഭിച്ച് പണിക്കര്‍പ്പടി, കുറുകതാണി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം എടരിക്കോട് പഞ്ചായത്തിലെ പുതുപറമ്പ് സ്പിന്നിംഗ് മില്ലിലെ തൊഴിലാളികളെ നേരില്‍ കണ്ട് വോട്ട് ഉറപ്പാക്കി. ചെറുകുടുംബ യോഗങ്ങളില്‍ സംസാരിച്ചു. ഉച്ചയോടെ തിരൂരങ്ങാടി പിഎസ്എംഒ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സ്വീകരണം നല്‍കി. മുദ്രവാക്യം വിളിയോടെയാണ് നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വറിനെ സ്വീകരിച്ചത്. ക്യാമ്പസിലെ വിദ്യാര്‍ത്ഥികളെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചും തന്റെ കലാലയ അനുഭവങ്ങള്‍ പങ്കുവെച്ചു കുട്ടികളോടപ്പം സമയം ചിലവഴിച്ചു. തെന്നല, നന്നമ്പ്ര, നെടുവ, തിരൂരങ്ങാടി, എന്നിവടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം തിരൂരങ്ങാടിയിലാണ് പര്യടനം സമാപിച്ചത്. സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കാനും കുശലാന്വേഷണം നടത്താനും പി വി അന്‍വ സമയം കണ്ടെത്തി. എല്‍ഡിഎഫ് നേതാക്കളായ നിയാസ് പുളിക്കലക്കത്ത്, സോമസുന്ദരന്‍, കബീര്‍ എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു

Sharing is caring!