കൊളത്തൂര്‍ ടി മുഹമ്മദ് മൗലവിയുടെ നിര്യാണത്തില്‍ മുസ്ലിംലീഗിന്റെ അനുശോചനം
മലപ്പുറം: കൊളത്തൂര്‍ ടി മുഹമ്മദ് മൗലവിയുടെ നിര്യാണത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അനുശോചിച്ചു. കേരളീയ സമൂഹത്തിന്റെ നവോത്ഥാത്തില്‍ ഏറെ പങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, നിര്യാണത്തിലൂടെ നഷ്ടമായത് പ്രഗല്‍ഭനായ നേതാവിനെയും സംഘാടകനെയും ഭാഷാ പണ്ഡിതനെയുമാണ്. അറബി ഭാഷാ സംരക്ഷണത്തിനും മുസ്ലിംലീഗ് സംഘാടനത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ കാലമെത്രകഴിഞ്ഞാലും വിസ്മരിക്കാനാവില്ല. അറബി ഭാഷക്കെതിരെ ഇടത് സര്‍ക്കാര്‍ കൊണ്ടു വന്ന കരിനിയമത്തിനെതിരെ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിച്ചതില്‍ കൊളത്തൂരിന്റെ പ്രസംഗങ്ങള്‍ ഏറെ നിര്‍ണായകമായിരുന്നു. കേരളത്തിലൂടനീളം വാഹനജാഥ നടത്തി ജനങ്ങളുമായി ഈ പ്രശ്നം സംവദിച്ചത് കെ.എ.ടി.എഫ് സംസ്ഥാന ഭാരവാഹിയായിരുന്ന കൊളത്തൂര്‍ ടി മുഹമ്മദ് മൗലവിയുടെ നേതൃത്വത്തിലായിരുന്നു. തുടര്‍ന്ന്് മുസ്ലിം യൂത്ത്ലീഗ് കലക്ട്രേറ്റുകള്‍ക്ക് മുന്നില്‍ ഭാഷസമരം നടത്തി. മലപ്പുറത്ത് മൂന്ന് വിലപ്പെട്ട ജീവനുകള്‍ (കുഞ്ഞിപ്പ, മജീദ,് റഹ്മാന്‍) നഷ്ടപ്പെട്ടു. രൂക്ഷമായ പ്രശ്ന പരിഹാരത്തിനു സര്‍ക്കാറുമായി ചര്‍ച്ച നടത്താന്‍ സി.എച്ച് മുഹമ്മദ് കോയ സാഹിബ് നിയോഗിച്ചത് കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവിയെയായിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറി ഉമാ ശങ്കറുമായി ചര്‍ച്ച നടത്തി നിയമപരമായ പരിഹാരം ഉണ്ടാക്കിയെടുത്തതില്‍ കൊളത്തൂരിന്റെ പങ്ക് ശ്രദ്ധിക്കപ്പെട്ടു. അറബി ഭാഷ പഠനത്തിനു സംരക്ഷണം ഉണ്ടാക്കിയെടുക്കാന്‍ അതിലൂടെ കഴിഞ്ഞെന്നും കെ.പി.എ മജീദ് അനുസ്മരിച്ചു.
നഷ്ടമായത് ഗുരുതുല്യനായ മാര്‍ഗദര്‍ശിയെ: പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവിയുടെ നിര്യാണത്തിലൂടെ നഷ്ടമായത് ഗുരുതുല്യനായ മാര്‍ഗദര്‍ശിയെയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അനുശോചിച്ചു. മുസ്്ലിം ലീഗിന്റെ ബുദ്ധി കേന്ദ്രമായിരുന്നു കൊളത്തൂര്‍. പലഘട്ടങ്ങളിലും പാര്‍ട്ടിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ശരിയായ ഉപദേശം തേടിയിരുന്നത് അദ്ദേഹത്തോടായിരുന്നു. അറബിഭാഷക്കെതിരെയുള്ള ഇടത് സര്‍ക്കാറിന്റെ നീക്കത്തിനെതിരെ പ്രതിരോധ മതില്‍ തീര്‍ത്തത് കൊളത്തൂരിന്റെ നേതൃത്വത്തിലായിരുന്നു. അന്ന് അതിനെ എതിര്‍ത്തില്ലായിരുന്നുവെങ്കില്‍ ശരീഅത്ത് വിഷയങ്ങളിലടക്കം അധികാരികള്‍ കൈക്കടത്തുമായിരുന്നു. വലിയ വിപത്തിനെയാണ് കൊളത്തൂരിന്റെ നേതൃത്വത്തില്‍ അന്ന് തടയിട്ടത്.
അനീതികാണുമ്പോള്‍ അധികാരികളുടെ മുന്നില്‍ ശബ്ദിച്ച ചരിത്രമാണ് അദ്ദേഹത്തിനുള്ളത്. ഓരോ വിഷയങ്ങളെയും വിശകലനം ചെയ്ത് വ്യക്തമായി പഠിച്ചാണ് കൈകാര്യം ചെയ്തിരുന്നത്. വിദ്യഭ്യാസ രംഗത്ത് വലിയ പുരോഗതി കൊണ്ടു വരാനും അദ്ദേഹത്തിനു സാധിച്ചു. സമുദായത്തിനും നാടിനും ഗുണം നല്‍കുന്ന പല നിര്‍ണായക തീരുമാനങ്ങളുടേയും പിന്നില്‍ കൊളത്തൂരിന്റെ കൂര്‍മബുദ്ധിയുണ്ടായിരുന്നു. മന്ത്രിയായി സര്‍ക്കാറിലിരുന്ന കാലത്തെല്ലാം ഒരു ഉപദേശകനായിരുന്നു അദ്ദേഹം. പല നിര്‍ദേശങ്ങളും യു.ഡി.എഫ് നേതൃത്വം നല്‍കുന്ന സര്‍ക്കാറില്‍ ചര്‍ച്ച ചെയ്യുകയും വലിയ പദ്ധതികളായി പിന്നീട് അത് മാറുകയും ചെയ്തിട്ടുണ്ട്. സ്ഥാന മോഹങ്ങളില്ലാത്ത നേതാവായിരുന്നു കൊളത്തൂര്‍. മരിക്കുന്ന നിമിഷം വരെ പാര്‍ട്ടിയുടെ ചാലകശക്തിയായി പ്രവര്‍ത്തിച്ചു. മാതൃകാ യോഗ്യനായ കൊളത്തൂരിന്റെ വിയോഗം പാര്‍ട്ടിക്ക് ഏറ്റവും വലിയ നഷട്മാണെന്നും കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു.
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]