വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തീരുമാനം സ്വാഗതാര്‍ഹം: കെ.പി.എ മജീദ്

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തീരുമാനം സ്വാഗതാര്‍ഹം: കെ.പി.എ മജീദ്

മലപ്പുറം: ലോകസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണക്കാനുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മതേതര വോട്ടുകളില്‍ ഭിന്നപ്പുണ്ടാക്കാതെ നോക്കേണ്ടത് ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ അനിവാര്യമാണ്. ബി.ജെ.പിയുടെ ഗുഢലക്ഷ്യത്തെ തടയിടാനാണ് ഇത്തരം തീരുമാനത്തിലേക്ക് അവര്‍ വന്നത്. കോണ്‍ഗ്രസിനും കോണ്‍ഗ്രസുമായി നേരിട്ട് സഖ്യമുള്ള പാര്‍ട്ടികള്‍ക്കും സീറ്റ് വര്‍ദ്ധിച്ചാല്‍ മാത്രമെ ദേശീയ തലത്തില്‍ മതേതര രക്ഷ സാധ്യമാവൂ എന്ന വെല്‍ഫെയര്‍പാട്ടിയുടെ നിലപാട് അഭിനന്ദനാര്‍ഹമാണ്.
കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരമെങ്കിലും എല്‍.ഡി.എഫ് നേതൃത്വം നല്‍കുന്ന സി.പിഎം. ഇപ്പോഴും ദേശീയ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്താന്‍ കെല്‍പുള്ള കക്ഷിയല്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കേരള ഭരണം ജനങ്ങളെ നിരാശപ്പെടുത്തുന്നതും ജനദ്രോഹകരവുമാണ്. ഈ സഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് വെല്‍ഫെയര്‍ പാര്‍ട്ടി ഇത്തരം നിലപാടുമായി മുന്നോട്ട് വന്നത് മറ്റു മതേതര പാര്‍ട്ടികള്‍ക്കും പ്രചോതനമാക്കെട്ടെയെന്നും കെ.പി.എ മജീദ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Sharing is caring!