ചെര്‍പ്പുളശ്ശേരിയിലെ സി.പി.എം ഓഫീസില്‍ വെച്ച് പീഡനത്തിനിരയായെന്ന് യുവതി

ചെര്‍പ്പുളശ്ശേരിയിലെ സി.പി.എം ഓഫീസില്‍ വെച്ച് പീഡനത്തിനിരയായെന്ന് യുവതി

മലപ്പുറം: ചെര്‍പ്പുളശ്ശേരിയില്‍ സി.പി.എം ഓഫീസില്‍ വെച്ച് പീഡനത്തിനിരയായെന്ന പരാതിയുമായി യുവതി. മണ്ണൂരില്‍ ഉപക്ഷേിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പീഡനവിവരം പുറത്തു വന്നത്. കുഞ്ഞിന്റെ മാതാവാണ് ഇക്കാര്യം വെളിപെടുത്തിയത്.

ചെര്‍പ്പുളശ്ശേരിയിലെ പാര്‍ട്ടി ഓഫീസില്‍ വെച്ച് യുവജനസംഘടനാ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇരുവരും സ്വകാര്യ കോളേജില്‍ പഠിക്കുമ്പോള്‍ കോളേജ് മാഗസിന്‍ തയ്യാറാക്കാന്‍ പാര്‍ട്ടി ഓഫീസിലെ മുറിയിലെത്തിയെന്നും ഈ സമയത്താണ് പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നു.

യുവതി മങ്കര പൊലിസിന് നല്‍കിയ പരാതി ചെര്‍പ്പുളശ്ശേരി പൊലിസിന് കൈമാറിയിട്ടുണ്ട്. അതേ സമയം, പീഡനത്തിനിരയായ യുവതിക്കും യുവാവിനും പാര്‍ട്ടിയുമായി കാര്യമായ ബന്ധമില്ലെന്ന് സി.പി.എം ചെര്‍പ്പുളശ്ശേരി എരിയ കമ്മിറ്റി പ്രതികരിച്ചു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും സി.പി.എം വ്യക്തമാക്കി.

ഫെബ്രുവരി 16 നാണ് മണ്ണൂര്‍ നഗരിപ്പുറത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പൊലിസ് അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തുകയും ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Sharing is caring!