പെരിന്തല്‍മണ്ണയെ ആവേശത്തിലാക്കി കുഞ്ഞാലിക്കുട്ടി
പെരിന്തല്‍മണ്ണ: മലപ്പുറം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ.കുഞ്ഞാലിക്കുട്ടി പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ പര്യടനം നടത്തി. ഇന്നലെ രാവിലെ ഒമ്പത് മണിക്ക് പുലാമന്തോളില്‍ നിന്നും ആരംഭിച്ച പര്യടനം മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും ആവേശം തീര്‍ത്തു.
പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിലാണ് ഇന്നലെ സ്ഥാനാര്‍ഥി സന്ദര്‍ശിച്ചത്. ഇഎംഎസിന്റെ നാടായ ഏലംകുളത്തെത്തിയ സ്ഥാനാര്‍ഥിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. മലയങ്ങാട് ലിവാഉല്‍ ഹികം മദ്രസയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ പഞ്ചായത്തിലെ കാരണവന്‍മാര്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പിന്നീട് എസ്എന്‍ഡിപി യോഗം ശതാബ്ദി സ്മാരക കോളജിലെത്തി. മാനേജര്‍ പാറക്കോട്ടില്‍ ഉണ്ണിയുടെ നേതൃത്വത്തില്‍ കോളജ് അധികൃതര്‍ കുഞ്ഞാലിക്കുട്ടിയെ സ്വീകരിച്ചു.
പെരിന്തല്‍മണ്ണ പിടിഎം കോളജിലും പി.കെ.കുഞ്ഞാലിക്കുട്ടിയെത്തി. അധ്യാപകരെയും വിദ്യാര്‍ഥികളെയും നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിച്ചു.
12.30ന് പാറല്‍ വാഫി കോളജിലെത്തിയ കുഞ്ഞാലികുട്ടിയെ പ്രിന്‍സിപ്പല്‍ ഹബീബുള്ള ഫൈസി പള്ളിപ്പുറം, സെക്രട്ടറി അലി ഫൈസി പാറല്‍, ട്രഷറര്‍ കുഞ്ഞീതുഹാജി കുന്നത്ത് എന്നിവര്‍ സ്വീകരിച്ചു. ആലിപറമ്പ് പഞ്ചായത്തിലെ തൂതയിലും തൂത ഹുദവി കോളജിലും പെരിന്തല്‍മണ്ണയിലെ എംഎസ്ടിഎം കോളജിലും എന്നീ കേന്ദ്രങ്ങളിലും ഉച്ചക്ക് മുമ്പ് സ്ഥാനാര്‍ഥി സന്ദര്‍ശിച്ചു.
പട്ടിക്കാട് ജാമിഅ നൂരിയ്യ, എംഇഎസ് കോളജ് എന്നീ വള്ളുവനാട്ടിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മേലാറ്റൂര്‍, വെട്ടത്തൂര്‍, താഴേക്കോട്, പെരിന്തല്‍മണ്ണ ടൗണുകളിലും പി.കെ.കുഞ്ഞാലിക്കുട്ടി സന്ദര്‍ശനം നടത്തി. മഞ്ഞളാംകുഴി അലി എംഎല്‍എ, മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ സി.സേതുമാധവന്‍, നാലകത്ത് സൂപ്പി, മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ എസ്.അബ്ദുല്‍സലാം, മണ്ഡലം മുസ്്‌ലിംലീഗ് പ്രസിഡന്റ് എ.കെ.മുസ്തഫ, വി.ബാബുരാജ്, എം.എം.സക്കീര്‍ ഹുസൈന്‍, എ.കെ.നാസര്‍, കളപ്പാടന്‍ ഹുസൈന്‍, നാലകത്ത് ഷൗക്കത്ത്, ശീലത്ത് വീരാന്‍കുട്ടി, കെ.എച്ച്.അബു, പി.പി.തങ്കച്ചന്‍, കൊളക്കാടന്‍ അസീസ്, ടി.കെ.സദഖ, പെട്ടമണ്ണ റീന, കെ.കെ.ഹൈദ്രോസ് ഹാജി, രാജേന്ദ്രന്‍, കെ.വി.ജോര്‍ജ്, പി.അലി, എം.സൈതലവി, പുത്തന്‍കോട്ടില്‍ മജീദ് എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.
പെരിന്തല്‍മണ്ണ പൂപ്പലം ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെത്തിയ കുഞ്ഞാലിക്കുട്ടിയെ മുഖംമൂടി ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ സ്വീകരിച്ചത് വേറിട്ട കാഴ്ച്ചയായി.
RECENT NEWS
മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ ‘ഇംബൈബ്’ പദ്ധതി മൂന്നാം വര്‍ഷത്തിലേക്ക്
മലപ്പുറം: ബ്ലോക്ക് പഞ്ചായത്തിന്റെ തനത് പദ്ധതിയായ ‘ഇംബൈബ്’ മൂന്നാം വര്‍ഷത്തിലേക്ക്. മത്സരപരീക്ഷകള്‍ ആത്മവിശ്വസത്തോടെ നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തമാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയ പ്രത്യേക പദ്ധതിയാണ് ‘ഇംബൈബ്’. [...]