തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ നിറഞ്ഞ് നിന്ന് വി.പി സാനു

തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ നിറഞ്ഞ് നിന്ന് വി.പി സാനു

പെരിന്തല്‍മണ്ണ: എല്‍.ഡി.എഫ് മലപ്പുറം ലോകസഭാ മണ്ഡലം സ്ഥാനാര്‍ഥി വി.പി സാനുവിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ നടത്തി. മൂര്‍ക്കനാട് ലോക്കല്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പി.കെ.അബ്ദുള്ള നവാസ് ഉദ്ഘാടനം ചെയ്തു. പി.സൈനുദ്ദീന്‍ അധ്യക്ഷനായി. എം.പി.അലവി, പി.നസീം എന്നിവര്‍ പ്രസംഗിച്ചു. കെ.ടി.നൗഫല്‍ സ്വാഗതവും ബാബുരാജ് നന്ദിയും പറഞ്ഞു.
പുഴക്കാട്ടിരി പഞ്ചായത്ത് കണ്‍വന്‍ഷന്‍ പി.കെ.കുഞ്ഞുമോന്‍ ഉദ്ഘാടനം ചെയ്തു. കൃഷ്ണദാസ് ആല്‍പ്പാറ അധ്യക്ഷനായി. പി.കെ.ജയറാം, വി.പി.അയ്യപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഉണ്ണി പാതിരിക്കോട് സ്വാഗതവും കെ.ടി.ജയദേവന്‍ നന്ദിയും പറഞ്ഞു.
കുറുവ ലോക്കല്‍ കണ്‍വെന്‍ഷന്‍ പി.കെ.അബ്ദുള്ള നവാസ് ഉദ്ഘാടനം ചെയ്തു. പി. സി.ജാഫര്‍ അധ്യക്ഷനായി. എം.പി.അലവി, പൊട്ടന്‍പുലാന്‍ ഹംസ എന്നിവര്‍ പ്രസംഗിച്ചു. എന്‍. രാധാകൃഷ്ണന്‍ സ്വാഗതവും അഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു.
പാങ്ങ് ലോക്കല്‍ കണ്‍വെന്‍ഷന്‍ പി.കെ.അബ്ദുള്ള നവാസ് ഉദ്ഘാടനം ചെയ്തു. ടി.പി.വിജയന്‍ അധ്യക്ഷനായി. എം.പി.അലവി, കെ.വി.അലി എന്നിവര്‍ പ്രസംഗിച്ചു.
മന്‍സൂര്‍ അലി സ്വാഗതവും എ.സി.അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.
മങ്കട: എല്‍ഡിഎഫ് മങ്കട ലോക്കല്‍ കണ്‍വെന്‍ഷന്‍ അഡ്വ.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. എം.കെ. രമണി അധ്യക്ഷയായി. പി.കെ.കുഞ്ഞുമോന്‍ സി.അരവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫൈസല്‍ മാമ്പള്ളി സ്വാഗതവും മാമ്പറ്റ ഉണ്ണി നന്ദിയും പറഞ്ഞു.
മക്കരപ്പറമ്പ് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ മോഹന്‍ പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. കെ.വാസുദേവന്‍ അധ്യക്ഷനായി. എം.പി.സലീം, പി ഷറഫുദ്ദീന്‍, കെ .രാമദാസ് എന്നിവര്‍ പ്രസംഗിച്ചു.. കെ.ഫിറോസ് ബാബു സ്വാഗതവും സി.നന്ദകുമാര്‍ നന്ദിയും പറഞ്ഞു.
വെള്ളില ലോക്കല്‍ കണ്‍വെന്‍ഷന്‍ മോഹന്‍ പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. പി ജംഷീര്‍ അധ്യക്ഷനായി. പി.കെ.കുഞ്ഞുമോന്‍, സിഎച്ച് അലവിക്കുട്ടി, പി.ടി.ശറഫുദ്ദീന്‍, എം.രവി എന്നിവര്‍ സംസാരിച്ചു. സി.ടി.ഷറഫുദ്ദീന്‍ സ്വാഗതവും പി.ജയരാജന്‍ നന്ദിയും പറഞ്ഞു.
കൂട്ടിലങ്ങാടി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ അഡ്വ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. മോഹന്‍ പുളിക്കല്‍ അധ്യക്ഷനായി. കെ.പി.രാമനാഥന്‍, ഖാലിദ് മഞ്ചേരി, സി.എച്ച്.അലവിക്കുട്ടി, എം.പി.സലിം എന്നിവര്‍ പ്രസംഗിച്ചു. എം.സുരേഷ് സ്വാഗതവും പി.പി.സുഹറാബി നന്ദിയും പറഞ്ഞു.

Sharing is caring!