താനൂരിനെ ആവേശക്കടലാക്കി ഇ.ടിയുടെ റോഡ് ഷോ
കോട്ടക്കല്‍: പൊന്നാനി ലോക്സഭാ മണ്ഡലം യുഡി എഫ് സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീര്‍ താനൂര്‍ മണ്ഡലത്തിലെ പര്യടനം റോഡ് ഷോയോടെ സമാപിച്ചു. പൊന്മുണ്ടം, ചെറിയമുണ്ടം പഞ്ചായത്തുകളിലാണ് രാവിലെ പര്യടനം നടത്തിയത്. പൊന്മുണ്ടം, അത്താണിക്കല്‍ , ചിലവില്‍, മണ്ണാരക്കല്‍, വൈലത്തൂര്‍ എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. അത്താണിക്കല്‍ ബൈത്തുല്‍ ഹുദാ അറബിക് കോളേജ്, അത്താണിക്കല്‍ സുന്നി സെന്റര്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. തലക്കടത്തൂര്‍ ഓവുങ്ങല്‍ ഇ കെ മുത്തുകോയ തങ്ങളുടെ മഖാമില്‍ എത്തി സയ്യിദ് സക്കീര്‍ ഹുസൈന് ബാഫഖി തങ്ങളെ സന്ദര്‍ശിച്ചു. റിട്ടയേര്‍ഡ് പൊതുമരാമത്ത് എന്‍ജിനീയര്‍ പാട്ടത്തില്‍ മുയ്തീന് കുട്ടിയെ സന്ദര്‍ശിച്ചു. മുത്താണിക്കാട് മുഹമ്മദ് മാസ്റ്റര്‍, അബ്ദുള്ള ഹാജി, എന്നിവരെയും നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. ഒഴൂരിന്റെ കിഴക്കന്‍ മേഖലകളില്‍ സന്ദര്‍ശനം നടത്തി. താനാളൂര്‍ പഞ്ചായത്തിലെ അരീക്കാട് തലപ്പറമ്പില്‍ നിന്നും ആരംഭിച്ച റോഡ് ഷോ അയ്യായ റോഡ്, താനാളൂര്‍, വട്ടത്താണി, പുത്തന്‍തെരുവ്, മൂലക്കല് വഴി പട്ടരുപറമ്പില്‍ സമാപിച്ചു. നിരവധി വാഹനങ്ങളാണ് സ്ഥാനാര്‍ഥിക്ക് അകമ്പടി സേവിച്ചത്.
താനൂര്‍ ഹാര്‍ബറില്‍ നിന്നും ബസ് സ്റ്റാന്റിലേക്ക് കാല് നടയായി ഇ ടിയെ ആനയിച്ചു. നിറമരുതൂര്‍ പഞ്ചായത്തിലും പര്യടനം നടത്തി.
അബ്ദുറഹ്മാന് രണ്ടത്താണി, കെ.എന്‍ മുത്തുകോയ തങ്ങള്‍, സി.കെ.എ റസാക്ക്, കെ.പി.മുഹമ്മദ് ക്കുട്ടി, പൊന്മുണ്ടം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.വാസുദേവന്‍, സിദ്ദീഖ് പുല്ലാട്ട്, പി.കെ.അബ്ദുല്‍ സലാം, എന്‍.കുഞ്ഞിപ്പ ഹാജി, കെ കെ ഹനീഫ, സുബൈര്‍ ഇളയോടത്ത്, പി.നാസര്‍, ടി.നിയാസ്, പി.കെ മൊയ്തീന് കുട്ടി, സി.കെ.മന്‍സൂര്‍, കെ .എ.സലീം, കെ.ടി. ഷെഫീഖ്, പി.ടി ഭാജി, കെ.പി. ബാവ, താനൂര്‍ നിയോജക മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി വേലായുധന്, പിടികെ കുട്ടി, ചെറിയമുണ്ടം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ പി സിദ്ധീഖ്, പി. ടി നാസര്‍ എന്ന ബാവ, അബ്ദു, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി കെടി അബ്ദുറഹിമാന്, തയ്യില്‍ ലത്തീഫ്, പി.വാസുദേവന്‍, വി ഹംസകുട്ടി ഹാജി, നൂഹ് കരിങ്കപ്പാറ, ബി സൈതലവി ഹാജി, കെ ടി റസാഖ്, പി.എന്‍ കുഞ്ഞാവു ഹാജി എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]