കടലിന്റെ മക്കളുടെ ഹൃദയം തൊട്ടറിഞ്ഞ് പി.വി അന്‍വര്‍

കടലിന്റെ മക്കളുടെ ഹൃദയം തൊട്ടറിഞ്ഞ് പി.വി അന്‍വര്‍

പൊന്നാനി : കടലിന്റെ മക്കളുടെ ഹൃദയം തൊട്ടറിഞ്ഞ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. രാവിലെ 6 ന് പൊന്നാനി ഹാര്‍ബറിലെത്തിയ സ്ഥാനാര്‍ത്ഥിയെ മത്സ്യമേഖല ആവേശത്തോടെ വരവേറ്റു. ആഴക്കടലില്‍ നിന്ന് കിട്ടിയ മത്സ്യവുമായി കരയെ ലക്ഷ്യം വെച്ച് വരുന്ന മത്സ്യതൊഴിലാളികളെ മുണ്ടും മടക്കിയുടുത്ത് കരയില്‍ മത്സ്യമേഖലയുടെ പ്രയാസങ്ങളും ആകുലതകളും കണ്ടറിയുന്ന സ്ഥാനാര്‍ത്ഥിയെ കണ്ടപ്പോള്‍ കേന്ദ്ര അവഗണനയുടെ തീച്ചൂളയില്‍പ്പെട്ട മത്സ്യതൊഴിലാളികളുടെ മുഖത്ത് പ്രതീക്ഷയുടെ നിഴലാട്ടം. തീരത്തിന് അവഗണന മാത്രം നല്‍കിയ എംപിയുടെ നിരുത്തരവാദത്തിനെതിരെയുള്ള പ്രകടമായ പ്രതിഷേധവും മത്സ്യതൊഴിലാളികളില്‍ പ്രതിധ്വനിച്ചു.
മത്സ്യതൊഴിലാളികളായ കാദര്‍ക്കയും അബൂബക്കറും സ്ഥാനാര്‍ത്ഥിയെ കെട്ടിപ്പിടിച്ച് ഇത് മാറ്റത്തിന്റെ സമയമാണ് നീ വിജയ കൊടി പാറിക്കും എന്ന് പറഞ്ഞപ്പോള്‍ ഇത് എന്റെ വിജയത്തേക്കാള്‍ നിങ്ങളുടെ വിജയമായിരിക്കുമെന്നും മത്സ്യതൊഴിലാളികളുടെ മനസ്സ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ അലയടിക്കും എന്ന സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ വാക്കുകളെ ആവേശത്തോടെയും പ്രതിക്ഷയുടെയും കരുതലായി അവര്‍ സ്വീകരിച്ചു.

Sharing is caring!