കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രവേശിക്കുന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും ഇനി പാര്‍ക്കിംഗ് ഫീസ് നല്‍കണം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രവേശിക്കുന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും ഇനി പാര്‍ക്കിംഗ് ഫീസ് നല്‍കണം

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രവേശിക്കുന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും ഇനി പാര്‍ക്കിംഗ് ഫീസ് നല്‍കണം. കാറിന് 30 രൂപ, ടെമ്പോ ട്രാവലര്‍, ബസ് തുടങ്ങിയവക്ക് 150 രൂപ എന്നിങ്ങനെയാണ് ഏപ്രില്‍ ഒന്നുമുതല്‍ നല്‍കേണ്ടിവരിക.ഇതുവരെ വിമാനത്താവളത്തില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ 10 മിനിറ്റിനുള്ളില്‍ പുറത്തിറങ്ങിയാല്‍ പണം നല്‍കേണ്ട ആവശ്യമില്ലായിരുന്നു.

ഈ സൗജന്യമാണ് ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ത്തലാക്കുന്നത്. 30 രൂപക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് ഒരു മണിക്കൂര്‍ വിമാനത്താവളത്തില്‍ നിര്‍ത്താനുള്ള അനുവാദമുണ്ട്. സമയം വര്‍ധിച്ചാല്‍ തുകയും വര്‍ധിക്കും.
കരിപ്പൂരില്‍ യാത്രക്കാരെ സ്വീകരിക്കാന്‍ വരുന്ന വാഹനങ്ങള്‍ പാര്‍ക്കിംഗ് ബേയില്‍ കയറ്റാതെ പുറത്ത് നിര്‍ത്തിയിടുന്നതിനാല്‍ പാര്‍ക്കിംഗ് ഏരിയയില്‍ വാഹനങ്ങളില്ലാത്ത അവസ്ഥയാണ്.
ഇത് എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് കനത്ത നഷ്ടമുണ്ടാക്കുന്നുണ്ട്. ഇതൊഴിവാക്കാനാണ് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് മുഴുവന്‍ ഫീസ് നല്‍കാന്‍ തീരുമാനിച്ചത്

Sharing is caring!