മലപ്പുറം ജില്ല വിഭജനത്തിന് പുറംതിരിഞ്ഞുനില്‍ക്കുന്ന ജനപ്രതിനിധികളെ നിരാകരിക്കാന്‍ ജനം തയ്യാറാവണം: എസ് ഡി പി ഐ
കോട്ടക്കല്‍: ജില്ലാ വിഭജനത്തിന് പുറംതിരിഞ്ഞുനില്‍ക്കുന്ന ജനപ്രതിനിധികളെ മലപ്പുറംജില്ലയിലെ ജനങ്ങള്‍ ചോദ്യം ചെയ്യാനും നിരാകരിക്കാനും തയ്യാറാകണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയും ലോങ്ങ് മാര്‍ച്ച് ലീഡറുമായ അഡ്വക്കേറ്റ് കെ സി നസീര്‍ ആവശ്യപ്പെട്ടു. കോട്ടക്കലില്‍ ലോംഗ് മാര്‍ച്ചിന്റെ മൂന്നാം ദിവസ സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1969ല്‍ ജന്മംകൊണ്ട മലപ്പുറം ജില്ല പതിറ്റാണ്ടുകളായി വികസനത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെട്ടിട്ടും പരിഹാരമാര്‍ഗ്ഗമായ ജില്ലാ വിഭജന കാര്യത്തില്‍ പുറംതിരിഞ്ഞുനില്‍ക്കുന്ന വരെ മലപ്പുറം ജില്ലയില്‍ ഉള്ളവര്‍ തിരഞ്ഞെടുപ്പുകളില്‍ പുറന്തള്ളണം. ജില്ല ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന വര്‍ഷം കൂടിയാണിത്. നിരവധിതവണ വിദ്യാഭ്യാസവകുപ്പും വ്യാവസായിക വകുപ്പും കൈകാര്യം ചെയ്തിട്ടും ആ മേഖലയില്‍ പോലും പ്രതിസന്ധി പരിഹരിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്ക് സാധിച്ചിട്ടില്ല. തിരഞ്ഞെടുപ്പുകളില്‍ ജില്ലയിലെ ജനങ്ങള്‍ പാരമ്പര്യ രാഷ്ട്രീയ കര്‍ത്താക്കള്‍ക്ക് അധികാരത്തില്‍ എത്താന്‍ വോട്ടു കുത്താന്‍ മാത്രം വിധിക്കപ്പെട്ടവരായി മാറുന്നത് ജനം ഇനിയും തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




