ആവേശം വിതച്ച് അന്‍വര്‍ യുവത്വത്തിന്റെ സ്വീകരണങ്ങള്‍

ആവേശം വിതച്ച് അന്‍വര്‍ യുവത്വത്തിന്റെ സ്വീകരണങ്ങള്‍

തിരൂര്‍: മാമാങ്കചരിത്രമുറങ്ങുന്ന നിളാ നദിയോരത്തും വെട്ടത്തു നാട്ടിലും ഭാഷാപിതാവിന്റെ മണ്ണിലും ആവേശം വിതച്ച് ഇടതു സ്ഥാനാര്‍ത്ഥിക്ക് യുവത്വത്തിന്റെ ആവേശകരമായ സ്വീകരണം.

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ ചൊവ്വാഴ്ച തിരുന്നാവായ പഞ്ചായത്തില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. വൈരങ്കോട് ക്ഷേത്രത്തിലും തിരുന്നാവായ നവാമുകുന്ദ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയ സ്ഥാനാര്‍ത്ഥിയെ ക്ഷേത്രം ജീവനക്കാരും ഭക്തജനങ്ങളും സ്വീകരിച്ചു. തുടര്‍ന്ന് കൊടക്കല്‍ സി എസ് ഐ മിഷന്‍ ആശുപത്രി കൊടക്കല്‍ ബി ഇ എം യു പി സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. കോലു പാലം, കണ്ണംകുളം, കോട്ടത്തറ എന്നീ അങ്ങാടിയിലിറങ്ങി കച്ചവടക്കാരോടും നാട്ടുകാരോടും വോട്ടഭ്യര്‍ത്ഥിച്ചു. ബിപി അങ്ങാടി ഡയറ്റ്, തിരൂര്‍ ടി എം ജി കോളേജ്, മലയാള സര്‍വ്വകലാശാല, തിരൂര്‍ കോ-ഓപ്പറേറ്റീവ് കോളേജ്, തിരൂര്‍ കെ കെ എം കോളേജ്, എസ് എസ് എം പോളിടെക്‌നിക്ക് എന്നിവിടങ്ങില്‍ ആവേശോജ്വലമായ സ്വീകരണമാണ് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയത്. യുവത്വം തന്റെ കൂടെയാണെന്നും യുവമനസ്സില്‍ മണ്ഡലത്തില്‍ മാറ്റത്തിന്റെ പടയൊരുക്കം കാണാന്‍ കഴിയുന്നതായും സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ പറഞ്ഞു. തുടര്‍ന് തിരൂര്‍ ടൗണ്‍, വളവന്നൂര്‍ കല്‍പകഞ്ചേരി എന്നീ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിലെ സ്വീകരണ ശേഷം ആതവനാട് സമാപിച്ചു.

Sharing is caring!