ക്യാമ്പസുകളെ ഇളക്കിമറിച്ച് കുഞ്ഞാലിക്കുട്ടി, വിദ്യാര്‍ഥികളുടെ ന്യൂ ജന്‍ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കി

ക്യാമ്പസുകളെ ഇളക്കിമറിച്ച് കുഞ്ഞാലിക്കുട്ടി,  വിദ്യാര്‍ഥികളുടെ ന്യൂ ജന്‍ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കി

തേഞ്ഞിപ്പലം: വള്ളിക്കുന്ന് മണ്ഡലത്തില്‍ പര്യടനത്തില്‍ ഇ.എം.ഇ.എ കോളജിലെത്തിയ കുഞ്ഞാലിക്കുട്ടി വിദ്യാര്‍ഥികളുമായി സംവദിച്ചു.
തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന പ്രയോജനങ്ങളെ പറ്റിയുള്ള ചോദ്യത്തിന് അടിസ്ഥാന ഘടകമായ വിദ്യാര്‍ഥികളുടെ ഭാവി ശോഭനമാക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളുമുണ്ടാകും. ന്യൂജന്‍ വിദ്യാര്‍ഥികള്‍ക്ക് എന്തെല്ലാം ഉണ്ടാകും എന്ന ചോദ്യത്തിന് ഞങ്ങള്‍ എല്ലാവരും ന്യൂ ജനറേഷന്റെ കൂടെയെല്ലെ എന്ന മറുപടി കരഘോഷത്തോടെയാണ് സദസ്സ് എതിരേറ്റത്. പാര്‍ലമെന്റില്‍ ഹാജര്‍ നില കുറവാണെന്ന ആരോപണത്തെ പറ്റിയും മുത്തലാഖ് ബില്ലിനെ പറ്റിയുമെല്ലാം ചോദ്യങ്ങളുയര്‍ന്നു. ‘ഞാന്‍ അവിടെ ഉണ്ടായാല്‍ വല്ല കാര്യവുമുണ്ടോ എന്ന് ചോദ്യം ചെയ്തവര്‍ തന്നെ പറയുന്നു അവര്‍ അവിടെ ഉണ്ടായിട്ടുമില്ല മുത്തലാഖിനെതിരെ വോട്ട് ചെയ്തിട്ടുമില്ല’ കുഞ്ഞാലിക്കുട്ടി മറുപടി നല്‍കി. ഞാന്‍ ഉണ്ടായപ്പോഴൊക്കെ എതിര്‍ത്തിട്ടുമുണ്ട് വോട്ട് ചെയ്തിട്ടുമുണ്ട്. ഒന്നര വര്‍ഷത്തെ എന്റെ പാര്‍ല മെന്റ് ജീവിതത്തില്‍ മോശമല്ലാത്ത ഹാജര്‍ എനിക്കുണ്ട്. കേരളത്തില്‍ പാര്‍ട്ടി ചുമതലയുള്ളതിനാല്‍ മുന്നണിയിലും മറ്റുമുണ്ടാകുന്ന പ്രശ്‌നം കാരണം കേരളത്തിലെത്തുന്നതാണ് കാരണം. ഐ.ടി വികസനം,
ജി.എസ്.ടി, പെട്രോള്‍ വില, കേന്ദ്രത്തിലെ മന്ത്രി പദവി, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയവയെ പറ്റിയൊക്കെവിദ്യാര്‍ഥികള്‍ ചോദ്യമുന്നയിച്ചപ്പോള്‍ വ്യക്തമായ മറുപടിയാണ് കുഞ്ഞാലിക്കുട്ടി നല്‍കിയത്.
യു.പി.എ അധികാരത്തിലെത്തിയാല്‍ എല്ലാം ശരിയാകുമെന്ന ശുഭാപ്തി വ്യാശ്വാസമുണ്ടെന്നും പൊതു പ്രവര്‍ത്തനം ഒരു ധര്‍മ്മമായി കാണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Sharing is caring!