തിരൂര്‍ നഗരത്തില്‍ വീണ്ടും ദുരൂഹ മരണം

തിരൂര്‍ നഗരത്തില്‍ വീണ്ടും ദുരൂഹ മരണം

തിരൂര്‍: തിരൂര്‍ നഗരത്തില്‍ നടക്കുന്ന ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കാനാവാതെ പോലീസും എക്‌സൈസ് ഉദ്യോഗസ്ഥരും കുഴങ്ങുന്നു. ഇന്നലെ കിഴക്കെ അങ്ങാടിയിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ മധ്യവയസ്‌കന്റെ ദുരൂഹ മരണമാണ് ഒടുവിലത്തേത് .ഇന്നലെ രാവിലെ രക്തത്തില്‍ കുളിച്ചു കിടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. അമ്പത്തഞ്ചു വയസ്സു തോന്നിക്കുന്ന മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ചതാണോ കൊലപാതകമാണോ എന്ന കാര്യം വ്യക്തമല്ല. അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. അതേ സമയം കഴിഞ്ഞ മാസം തിരൂര്‍ റെയില്‍വെ സേ്റ്റഷന്‍ പരിസരത്തെ കുറ്റിക്കാട്ടില്‍ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയതിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. നാല് ദുരൂഹ മരണങ്ങളാണ് ചുരുളഴിയാതെ കിടക്കുന്നത്. ഒടുവില്‍ നടന്ന രണ്ടു മരണങ്ങള്‍ നടന്ന സ്ഥലവും ലഹരി വില്‍പ്പനക്കാരുടേയും സാമൂഹ്യ വിരുദ്ധരുടേയും താവളമാണ്. ദുരൂഹ മരണങ്ങള്‍ക്കു പിന്നില്‍ ലഹരി മരുന്നുമാഫിയക്ക് പങ്കുണ്ടോ എന്ന കാര്യത്തില്‍ എക്‌സൈസും പോലീസും അന്വേഷിക്കുമെന്നു പറഞ്ഞെങ്കിലും എങ്ങുമെത്തിയിട്ടില്ല.

Sharing is caring!