അണപൊട്ടിയ ആവേശത്തില്‍ കുഞ്ഞാലിക്കുട്ടിയും പ്രവര്‍ത്തകരും
മലപ്പുറം: മലപ്പുറം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി മങ്കട നിയോജക മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തി. രാവിലെ എട്ടരയോടെ കൂട്ടിലങ്ങാടി പഞ്ചായത്തിലെ കടൂപുറത്തുനിന്നാണ് പര്യടനം തുടങ്ങിയത്.
തുടര്‍ന്നു രാമന് നമ്പൂതിരിയുടെ വീട്, പൂങ്കുടി മന, വള്ളിക്കാപ്പറ്റ, മങ്കട പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു. പൂങ്കുടി മനയില്‍ കുടുംബാംഗങ്ങളുമൊന്നിച്ച് ഫോട്ടോയെടുത്തു. തിരൂര്‍ക്കാട്ടെ വസതിയിലെത്തി സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാരെയും വഴിപ്പാറയില്‍ കെ.കെ.സി.എം തങ്ങളെയും സന്ദര്‍ശിച്ച് ആശീര്‍വാദം വാങ്ങി.
തുടര്‍ന്നു രാമപുരം ജെംസ് കോളജിലെത്തിയ സ്ഥാനാര്‍ഥി വിദ്യാര്‍ഥികളുമായി സംവദിച്ചു. ഉച്ചയോടെ ചെറുകുളമ്പ് ഐ.കെ.ടി.എം കോളജിലെത്തി വിദ്യാര്‍ഥികളെ കണ്ടു. വൈകിട്ട് നാലിനു ശേഷം കുറുവ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെത്തിയ പി.കെ കുഞ്ഞാലിക്കുട്ടി, വറ്റല്ലൂര്‍ ശ്രീധരന് നായരുടെ വീട് സന്ദര്‍ശിച്ചു. തുടര്‍ന്നു ചുങ്കത്തപ്പാറ, മൂര്‍ക്കനാട്, കുറുപ്പത്താല്‍, വെങ്ങാട് എന്നിവടങ്ങളിലെത്തിയും വോട്ടഭ്യര്‍ഥിച്ചു. മാര്‍ച്ച് 19 ചൊവ്വ വള്ളിക്കുന്ന് മണ്ഡലത്തിലാണ് പര്യടനം.
അണപൊട്ടിയ ആവേശം
മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടി അണികള്‍ക്ക് എന്നും ആവേശമാണ്, അതില്‍ യുവാക്കളെന്നോ മധ്യവയസ്കരെന്നോ വൃദ്ധരെന്നോ വ്യത്യാസങ്ങളില്ല. ഉച്ചയോടടുത്ത സമയമാണ് രാമപുരം ജെംസ് കോളജിലേക്ക് മലപ്പുറം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയെത്തിയത്. പൊരിവെയിലൊന്നും പ്രശ്നമാക്കാതെ കാത്തുനിന്ന വിദ്യാര്‍ഥിക്കൂട്ടത്തിലേക്ക് കുഞ്ഞാലിക്കുട്ടി വന്നിറങ്ങിയതും ആവേശം അണപൊട്ടി. ആദ്യം റാലിയായി അദ്ദേഹത്തെ ആനയിച്ച വിദ്യാര്‍ഥികള്‍ പിന്നീട് തോളിലേറ്റി. ദേശീയ രാഷ്ട്രീയവുമായും വിദ്യാഭ്യാസ മേഖലയുമായുമൊക്കെ ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ സ്ഥാനാര്‍ഥിയോടു സംവദിച്ചു. എന്നാല്‍, ആവേശ ബഹളത്തില്‍ അതൊക്കെ മുങ്ങിപ്പോയി. ആവേശപ്രകടനങ്ങള്ക്കെല്ലാം നിന്നുകൊടുത്ത സ്ഥാനാര്‍ഥി യാത്രപറഞ്ഞിറങ്ങുമ്പോഴേക്കും വിദ്യാര്‍ഥികളെ കൈയിലെടുത്തുകഴിഞ്ഞിരുന്നു.
തുടര്‍ന്നു ചെറുകുളമ്പ് ഐ.കെ.ടി.എം കോളജിലും അദ്ദേഹം സന്ദര്‍ശനം നടത്തി.
ചൊവ്വ വള്ളിക്കുന്ന് മണ്ഡലത്തില്‍;
ചേലേമ്പ്രയില്‍ റോഡ് ഷോ
മലപ്പുറം: യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി ചൊവ്വാഴ്ച്ച വള്ളിക്കുന്ന് മണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ 8.15ന് പ്രതീക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക്ക് സന്ദര്‍ശനത്തോടെയാണ് പര്യടനം ആരംഭിക്കുക. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിനു ശേഷം 12.30ന് ഇ.എം.ഇ.എ കോളജിലെത്തുന്ന സ്ഥാനാര്‍ഥി വിദ്യാര്‍ഥികളുമായി സംവദിക്കും. തുടര്‍ന്നു വൈകിട്ട് അഞ്ചിനു കോഴിക്കോട് മണ്ഡലത്തില്‍ എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്ത ശേഷം 6.30നു ചേലേമ്പ്രയില്‍ നടക്കുന്ന റോഡ് ഷോയിലും പങ്കെടുക്കും.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]