ഹൃദയംകവരാന്‍ പൊന്നാനിയില്‍ അന്‍വര്‍

ഹൃദയംകവരാന്‍ പൊന്നാനിയില്‍ അന്‍വര്‍

താനൂര്‍: നിളയുടെ തീരങ്ങളില്‍ കീഴടക്കി പിവി അന്‍വര്‍. തവനൂര്‍ മണ്ഡലത്തിലെ ജനങ്ങള്‍ ആവേശത്തോടെയാണ് പി വി അന്‍വറിനെ വരവേറ്റത്. നാടിന്റെ വികസനം യാഥാര്‍ഥ്യമാക്കാന്‍ നാട്ടുകാരുടെ തുടിപ്പറിയുന്ന എംപി വേണമെന്ന ഭാവമായിരുന്നു തവനൂരിലെ ഓരോ സ്വീകരണം കേന്ദ്രങ്ങളിലും കണ്ടത്. തിങ്കളാഴ്ച രാവിലെ ഏട്ടരയോടെയാണ് നിളയുടെ നാട്ടിലേക്ക് വോട്ടഭ്യര്‍ഥിച്ച് പി വി അന്‍വര്‍ എത്തിയത്. എടപ്പാള്‍ നഗരത്തിലെ സ്വകാര്യ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു. എടപ്പാളിലെ പര്യടനം കഴിഞ്ഞ് ഉച്ചയോടെ കാലടി തവനൂര്‍ വട്ടംകുളം, തിരൂര്‍ താലൂക്കിലെ പുറത്തൂര്‍, മംഗലം, തൃപ്രങ്ങോട് പഞ്ചായത്തുകളിലെ വിവിധ വ്യാപാര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. തവനൂര്‍ ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥികളോടെപ്പം കോളേജ് ഡേ ആഘോഷിച്ചു. വൃദ്ധ സദനത്തിലെ അന്തേവാസികളെ നേരില്‍ കണ്ട് അനുഗ്രഹം വാങ്ങുകയും എടപ്പാള്‍ കെ എസ് ആര്‍ ടി സി വര്‍ക്ക്‌ഷോപ്പിലെ തൊഴിലാളികളോട് കൂടി കാഴ്ച നടത്തുകയും ചെയ്തു. വൈകീട്ട് നാലുമണിയോടെ കൂട്ടായി പ്രദേശത്ത് ലീഗ് അക്രമത്തിന് ഇരയായ കുടുംബങ്ങളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി കുടുംബാംഗങ്ങളെ ആശ്വാസിപ്പിച്ചു. പൊന്നാനി പാര്‍ലിമെന്റ് മണ്ഡലത്തില്‍ ചരിത്രവിജയം ഉണ്ടാവുമെന്ന പ്രതീക്ഷ നല്‍കുന്ന സ്വീകരണമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വറിന് ലഭിച്ചത്. പ്രായമായ സ്ത്രീകളുള്‍പ്പടെ നിരവധി പേരാണ് കവലകളിലും വഴിയോരങ്ങളും തടിച്ചു കൂടിയത്.

Sharing is caring!