മഞ്ചേരിയില്‍നിന്ന് മൃതദേഹം കാറിന്റെ ടിക്കിയില്‍ കൊണ്ടുപോയ സംഭവം, അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച കര്‍ണാടക സ്വദേശിനിയുടെ മൃതദേഹം കാറിന്റെ ഡിക്കിയിലാക്കി നാട്ടില്‍ കൊണ്ടുപോയ സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്. മലപ്പുറം ജില്ലാകലക്ടറും മഞ്ചേരി ഗവ.മെഡിക്കല്‍ കോളജാശുപത്രി സൂപ്രണ്ടും അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
സൗജന്യ ആമ്പുലന്‍സിനായി മെഡിക്കല്‍ കോളജ് അധികൃതരെ സമീപിച്ചെങ്കിലും സൗകര്യമൊരുക്കിയില്ലെന്ന് പരാതിയുണ്ട്. ബന്ധുക്കള്‍ നിര്‍ദ്ധനരായതിനാല്‍ മൃതശരീരത്തിന് മാനുഷിക പരിഗണനയും ലഭിച്ചില്ല.
മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കേസ് ഏപ്രില്‍ 25 ന് കമ്മീഷന്റെ തിരുവനന്തപുരം ഓഫീസില്‍ പരിഗണിക്കും. കര്‍ണാടക സ്വദേശിനി ചന്ദ്രലേഖ (45 )യാണ് മരിച്ചത്.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]