തിരൂരില്‍ 19കാരന്റെ വിവാഹം തടഞ്ഞു
തിരൂര്‍: 18കാരിയുമായുള്ള വിവാഹത്തിന് തയാറെടുത്ത 19കാരനെ അധികൃതര്‍ പിന്തിരിപ്പിച്ചു. തിരൂരില്‍ ഇന്നലെ രാവിലെയാണ് സംഭവം. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ശിശു വികസന വകുപ്പ് അധികൃതര്‍ വീട്ടിലെത്തുകയായിരുന്നു. ശൈശവ വിവാഹ നിയമം ബോദ്ധ്യപ്പെടുത്തിയതോടെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നു പിന്മാറി. ഇരുവരും പ്രണയത്തിലായിരുന്നതിനാല്‍ പ്രായം കണക്കിലെടുക്കാതെ വീട്ടുകാര്‍ വിവാഹത്തിന് മുതിരുകയായിരുന്നു. ഇന്നു നിക്കാഹ് നടത്താനായിരുന്നു തീരുമാനം. ശൈശവ വിവാഹങ്ങള്‍ തടയുന്നതിനുള്ള പദ്ധതിയുടെ ചുമതല വഹിക്കുന്ന സി.ഡി.പി.ഒ ഒ.പി രമയുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍.
RECENT NEWS
നിലമ്പൂര്‍ നഗരസഭയിലും, 7 പഞ്ചായത്തുകളിലുംവിജയം; പിതാവിന്റെ സ്വപ്നം പൂർത്തീകരിക്കാനായെന്ന് ആര്യാടൻ ഷൗക്കത്ത്
നിലമ്പൂര്‍ നഗരസഭയും പോത്തുകല്‍, അമരമ്പലം പഞ്ചായത്തുകളും കഴിഞ്ഞ തവണ ഇടതുപക്ഷമാണ് വിജയിച്ചിരുന്നത്.




