അണികള്‍ക്കൊപ്പം കുഞ്ഞാലിക്കുട്ടി സെല്‍ഫിയെടുത്തും, കുശലംപറഞ്ഞും പര്യടനം

മലപ്പുറം: അണികള്‍ക്കൊപ്പം കുഞ്ഞാലിക്കുട്ടി, സെല്‍ഫിയെടുത്തും, കുശലംപറഞ്ഞും പര്യടനം ആരംഭിച്ചു.
പി.കെ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥി പര്യടനം ഇന്ന് മലപ്പുറം മണ്ഡലത്തില്‍. 8.45 ന് പന്തലൂര്‍ (മുള്ളറങ്കാട് പറമ്പ്), 9.30 ന് നെന്മിനി പറമ്പ്, 10.00 കിഴക്കും പറമ്പ്, 10.45 ന് വടക്കേമണ്ണ എന്നിവിടങ്ങളില്‍ പര്യടനം നടത്തും. ഉച്ചക്ക് ശേഷം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലും പങ്കെടുക്കും. വൈകീട്ട് നാലിന് കിഴക്കേതലയില്‍ പ്രത്യേകം സജ്ജമാക്കിയ നഗരിയിലാണ് കണ്‍വന്‍ഷന്‍ നടക്കുക. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ. മുരളീധരന്‍ അടക്കമുള്ള യു.ഡി.എഫിന്റെ നേതാക്കള്‍ സംബന്ധിക്കും.
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]