പര്യടനത്തില്‍ മുന്നേറി എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.പി സാനു

തിരൂരങ്ങാടി: മലപ്പുറം പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.പി. ഷാനുവിന്റെ രണ്ടാംഘട്ട പര്യടനം വള്ളിക്കുന്ന് മണ്ഡലത്തില്‍ ആരംഭിച്ചു. വള്ളിക്കുന്ന് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പര്യടനത്തിന് ഉജ്ജ്വല വരവേല്‍പ്പാണ് ലഭിച്ചത്. രാവിലെ 8.30 ന് വള്ളിക്കുന്ന് ബാലാതിരുത്തിയില്‍ നിന്നാണാരംഭിച്ചത്. വിവിധ പ്രദേശങ്ങളില്‍ നടന്ന കണ്‍വെന്‍ഷനുകളിലും വീടുകള്‍ കേന്ദ്രീകരിച്ചും പ്രചാരണം നടത്തി. മൂന്നിയൂര്‍, പെരുവള്ളൂര്‍, പള്ളിക്കല്‍, ചേലേമ്പ്ര, വള്ളിക്കുന്ന് തുടങ്ങിയ പഞ്ചായത്തുകള്‍ കേന്ദ്രീകരിചായിരുന്നു പര്യടനം. പര്യടനത്തില്‍ പ്രായമായവരെ നേരില്‍ കണ്ടും ആശിവാദം വാങ്ങിയും പര്യടനത്തില്‍ സജീവമായി. പര്യടനത്തില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സ്ഥാനാര്‍ഥി വി.പി. ഷാനു മാധ്യമങ്ങളോട് പറഞ്ഞു. പര്യടനത്തിന് എല്‍.ഡി.എഫ് നേതാക്കളായ വേലായുധന് വള്ളിക്കുന്ന്, കൃഷ്ണന്, സ്വാലിഹ് മേടപ്പില്‍, വിശ്വനാഥന്, ഇരുമ്പന്‍ സൈതലവി, പ്രിന്‍സ് കുമാര്‍, പരമേശ്വരന് തുടങ്ങിയവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
RECENT NEWS

താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി
താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ പനങ്ങാട്ടൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ജുനാഥ് (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് [...]