പുളിക്കല്‍ ജിഫ്ബിയിലെ കാഴ്ചയില്ലാത്തവര്‍ക്ക് ഇ.ടി.മുഹമ്മദ് ബഷീര്‍ അവരുടെ സ്വന്തം ബഷീറാക്കയാണ്..
പുളിക്കല്‍ അങ്ങാടിയില്‍ നിന്ന് കഷ്ടി ച്ച് ഒരു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ജിഫ്ബി എന്നൊരു സ്ഥാ പനം കാണും. ഗ്ലോബല്‍ ഇസ്ലാമിക് ഫൗണ്ടേഷന് ഓഫ്ദിബ്ലൈന്റ്. അക കണ്ണിന്റെ വെളിച്ചത്തില്‍ അറിവുകള്‍ സ്വായത്തമാക്കുന്നതിനിടയിലും കുടകളും, അലക്ക് പൗഡറും, ഫെനോയിലും,ടോയിലറ്റ് ക്ലീനറും മറ്റും ഉണ്ടാക്കുന്ന ജോലിക്കിടയിലും ഇവി ടെയുള്ള കാഴ്ച്ചയില്ലാത്തവര്‍ക്ക് അകലെ നിന്ന് ഒരു വിളി കേട്ടാല്‍ മതി, ഒരു ശങ്ക പോലുമില്ലാതെ പരസ്പരം പറയും ബഷീറാക്ക വരുന്നുണ്ട്. പൊന്നാനിയുടെ മണ്ണില്‍ നിന്ന് വീണ്ടും ജനവിധി തേടുന്ന ഇ.ടി. മുഹമ്മദ് ബഷീര്‍ അവര്‍ക്ക് പക്ഷെ എം.പി മാത്രമല്ല,
മറിച്ച് അവരുടെ പിതാവും, ജ്യേഷ്ഠനും എന്നതിലുപരി അവരുടെ ജീവിതത്തിന് നല്കിയ പേരു കൂടിയാ ണ് ഇ.ടി എന്ന നന്മയുടെ മരം. കാഴ്ച യില്ലാത്തവരുടെ ഉന്നമനത്തിനായാണ് അസ്സബാഹ് സൊസൈറ്റി ഫോര്‍ ദി ബ്ലൈന്റിന് കീഴില്‍ പുളിക്കല്‍, പുവ്വ ത്തികോട്ടയില് ജിഫ്ബി സ്ഥാപിച്ചത്. ഇ.ടി.മുഹമ്മദ് ബഷീറിന്റെ നേതൃത്വ ത്തില്‍ 2011 ല്‍ സ്ഥാപിച്ച ഈ സ്ഥാ പനം ഇന്ന് കാഴ്ചയില്ലാത്തവര്‍ക്ക് സ്വന്തം വീട് കൂടിയാണ്. കാഴ്ചയി ല്ലാത്തവരെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് എത്തിക്കുവാന്‍ ഒരുക്കിയ ഈ സ്ഥാ പനത്തില്‍ ഇവര്‍ക്കാവശ്യമായ കോഴ്സു കളും, പരിശീല നങ്ങളും നല്കി വരുന്നു.
ആഗോള തലത്തില്‍ ബ്രെയ്ലി ഖുര്‍ആന്‍ പഠനത്തിനുള്ള വിദൂര കേന്ദ്രമായും പ്രവര്‍ത്തിക്കുന്ന ജിഫ്ബിയില്‍ ജാതി, മത ഭേദമന്യേ ബ്രെയ്ലി സാക്ഷരത നേടാനുള്ള സംവിധാനവും ഉണ്ട്. 2011 ല്‍ പ്രൈമറി കോഴ്സ് ആരംഭിച്ച ഈ സ്ഥാപന ത്തില്‍ രണ്ട് മാസ അറബിക് ബ്രെയ്ലി പഠനം, മദ്രസാ പഠനത്തിന് പ്രാ പ്തരാക്കുന്ന 6 മാസ സെക്കണ്ടറി
കോഴ്സ്, ഇംഗ്ലീഷ്, മലയാളം ബ്രെയ്ലി
അറിയുന്നവര്‍ക്ക് ഒരാഴ്ചത്തെ അറബിക് ബ്രെയ്ലി പരിശീലനം എന്നിവക്കു പുറമെ വീടുകളി ല്‍ ചെന്ന് ബ്രെയ്ലി പരിശീലനവും ഒരുക്കിയിട്ടുണ്ട്. കാഴ്ച പരിമിതിയുള്ള സ്ത്രീ കള്‍ക്ക് പാചക പരിശീലനം ഉള്‍പ്പെടെ യുള്ള പരിശീലനവും നല്കി വരാറുണ്ട്. 2016 വരെ പുളിക്കലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന് മനോഹര കെട്ടിടം നിര്‍മ്മിച്ചതും സ്ഥാപനത്തിന്റെ ചെയര്‍മാനായ ഇ.ടിയുടെ മിടുക്ക് തന്നെ. കാഴ്ചയെന്ന മഹാഅനുഗ്രഹത്തെ തിരിച്ചറിഞ് നയന മനോഹരമാ യ ഈ പ്രപഞ്ചത്തെ അകക്കണ്ണ് കൊണ്ട് കാണാന്‍ വിധിക്കപ്പെട്ടവര്‍ ക്കായി ഒരുക്കിയ ഈ സ്ഥാപനത്തില്‍ തിരക്കിനടയിലും ഇ.ടി പതിവ് തെറ്റാ തെ ഇടക്കിടെ എത്തും. പാര്‍ലമെന്റി ല്‍ സംവരണ ബില്ലിനെതിരെ നരേന്ദ്ര മോഡിക്കെതിരില്‍ ചെയറിനു നേരെ കൈ ചൂണ്ടി ഗര്‍ജ്ജിച്ച അതേ ഇ.ടി. മുഹമ്മദ് ബഷീര്‍ എം. പി പുവ്വത്തികോട്ടയിലെ ജിഫ്ബിയിലെത്തുമ്പോള് ഹൃദയം തുറന്ന ചിരിയുമായിട്ടാവും കാറില്‍ നിന്ന് ഇറങ്ങുക. ആ ചിരി അകക്കണ്ണില്‍ കാണുന്നത് കൊണ്ടാ വാം ജിഫ്ബിയിലെ ഹംസാക്കയുടെയും, ഉസ്മാന്ക്കയുടെയും, അമീറിന്റെയും, സിറാജിന്റെയുമെല്ലാം മുഖത്ത് പതിനാലാം രാവിന്റെ ഒളിവരും.
നിലക്കാതെ വരുന്ന ഫോണ്‍ സംസാ രിത്തിനിടയിലും ജിഫ്ബിയിലെ താമ സക്കാരുടെ ദൈനംദിന കാര്യങ്ങള്‍
ശ്രദ്ധയോടെ ചോദിച്ചറിയും. ഇ.ടി എന്ന രാഷട്രീയ നേതാവ് അതാണ്.
രാഷ്ട്രിയ പ്രവര്‍ത്തനം നന്മയുടെ വഴിയായി കാണുന്ന ഇ.ടിയുടെ സഞ്ചാരപഥത്തിലും സൗഹൃദയും സ്നേഹ വും, കരുണയുമാണ് മുഖ മുദ്ര.. ഇവ ആവശ്യ മുള്ളയിടത്തല്ലാം
വാഴക്കാട്ടെ, മപ്രം ഗ്രാമത്തില്‍ നിന്ന് നാട്ടുകാരുടെ സ്വന്തം ബാപ്പു ഓടി എത്തും. കശ്മീരിലെ കത് വയില്ആര്.എസ്.എസ് ഭീകരര്‍ പിച്ചി ചീന്തി കൊന്ന കുഞ്ഞു ബാലിക്ക് നീതിക്ക് വേ ണ്ടി പനിച്ചു വിറച്ച ശരീ രവുമായി വെള്ളാരം കുന്നുകള്‍ താണ്ടി ജമ്മുവില്‍ എത്തിയ അതെ ഇ.ടി തന്നെയാ ണിന്ന് ഉത്തരേന്ത്യ യിലെ നിര്‍ധന ദളിത്, ന്യൂനപക്ഷങ്ങള്‍ക്ക് അത്താണിയാ വുന്നത്. തിരുവനന്തപുരത്ത് ഇ.ടിയുടെ നേതൃത്വ ത്തിലുള്ള സി.എച്ച് സെന്ററില്‍ താമസിച്ച് ആര്.സി.സിയില്‍ ചികില്‍സയിലിരുന്ന അനസൂയ എന്ന കുട്ടി വേദനയില്‍ പിടയുന്നത് കണ്ട് വിതുമ്പി വിതുമ്പി കരഞ്ഞ ഇ.ടി മരുന്നും കീമോയുമായി മരണം മുഖം കാണുന്ന അനേ കം പേര്‍ക്ക് കരുണ യുടെ കര ങ്ങളാണ്. റോഹിങ്ക്യന്‍ ജനത യുടെ നീതിക്കായി ശബ്ദിച്ചു കൊണ്ടേ യിരിക്കുന്ന ഇദ്ദേഹം യു.പിയിലും, ജാര്‍ഘ ണ്ഡിലും,ചത്തിസ്ഗഡിലും, ബീഹാറിലുമെല്ലാം കരുണ്യത്തിന്റെ ഉറവ യാവുന്നു.വാഴക്കാട് പഞ്ചായത്തിലെ എളമരത്തിനടുത്ത് ചാലിയാര്‍ പുഴയോട് ചേര്‍ന്നുള്ള മപ്രമാണ് ഇ.ടി.മുഹമ്മദ് ബഷീ റിന്റെ നാട്. ബഹുഭൂ രിപക്ഷവും ചാലിയാ റിനെയും കൃഷിയെയും ആശ്രയിച്ചു ജീവിക്കുന്ന മപ്രം സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തി നെതിരെ പോരാടിയ കൊന്നാര് സയ്യിദ് അലവി തങ്ങളുടെ വിപ്ലവ വീര്യവും ആത്മീ യ ചൈതന്യവും തുടി കൊള്ളുന്ന മണ്ണാണ്. ഇവിടെ നിന്നാണ് ഇന്ത്യ യോളം ഉയര്‍ന്നുവന്ന രാഷ്ട്രീയ നേതാവ് ഇ.ടി.മുഹമ്മദ് ബഷീര്‍ എന്ന നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രിയ പ്പെട്ട ബാപ്പു. ദേശീയ രാഷ്ട്രീയ ത്തിന്റെ തിരക്കിനിടയിലും സ്വന്തം നാട്ടിലും ചെറുതും വലുതുമായ ജീവകാരുണ്യ, സേവന പ്രവര് ത്തനങ്ങളില് ഇ.ടി സദാ സജ്ജനാ യുണ്ട്. വാഴക്കാട് കണ്ണി യത്ത് ഇസ്ലാമിക്സെ ന്റര്‍ ജനറല്‍ സെക്രട്ടറി, വാഴക്കാട് മപ്രം റഹ്മാനിയ മസ്ജിദ് പ്രസിഡന്റ്, ആക്കോട് ഇസ്ലാമി ക് സെന്റര്‍ രക്ഷാധി കാരി, വാഴക്കാട് വാഖ് ഡയാലിസിസ് സെന്റര്‍ ചെയര്മാന്, ചൂലൂര്‍ സി. എച്ച് സെന്റര്‍ പ്രസിഡന്റ്, പാവപ്പെട്ട രോഗികള്‍ക്ക് മെഡി ക്കല്‍ ഉപകരണങ്ങള്‍ നല്കുന്ന കെ.എം. സി. സി വാഴക്കാട് ഹരിത സാന്ത്വനം പ്രസിഡന്റ് എന്നിവ ചിലത് മാത്രം. മപ്രം ഗവര്‍മെന്റ് എല്‍. പി സ്കൂളിലെ പ്രധാന അധ്യാപകനായിരുന്ന ഇ.ടി മൂസക്കുട്ടി മാസ്റ്ററു ടെയും, കട്ടയാട്ട് ഫാത്തിമയുടെയും മകനായ ഇ.ടി പഠി ച്ചതും വളര്‍ന്നതും ഇ.ടി.യുടെ പിതാവ് പടുത്തുയര്‍ത്തിയ മപ്രം ഹയാത്തുദ്ധീന് മദ്രസ്സ യിലും, പിതാവിന്റെ ശിക്ഷണത്തില്‍ മപ്രം ജി.എല്‍.പി സ്കൂളിലും നിന്നാണ്. പെരുമാറ്റ ത്തിലും ജീവിത രീതി യിലും ഈ ഗ്രാമീണ തനിമ നിഴലിക്കുന്ന ഇ.ടി ഏതുവരെ ഉയ ര്ന്നപ്പോഴും ഈ ഗ്രാമം വിട്ടുപോയില്ല. ഇന്നും ഈ ജനതയുടെയും നാടിന്റെയും മടിത്ത ട്ടില് അവരുടെ ബാപ്പു ഇപ്പോഴും അവര്ക്കൊ പ്പമുണ്ട്. തന്റെ മതേതര കാഴ്ചപ്പാടും പ്രയോഗ വും ജീവിതത്തിലൂടെ തെളിയിച്ചു കാണിച്ച പൊതു പ്രവര്‍ത്തക നാണ് അദ്ദേഹം. മപ്രം ഗ്രാമത്തിലെ ജനസം ഖ്യയില്‍ മുപ്പത് ശത മാനത്തില്‍ ഏറെ വരുന്ന ഹൈന്ദവ സുഹൃത്തുക്കളുടെയും ആശയും അഭയ കേന്ദ്രവുമാണ് ഇ.ടി യുടെ സൗമ്യം എന്ന വീട്. അത് കൊണ്ട് തന്നെ ഇ.ടി എന്ന നന്മ മരത്തിനെ ആര് എറി ഞ്ഞാലുംഅത് തിളിര്ത്ത് കൊണ്ടേ യിരിക്കും.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




