പൊതുതെരഞ്ഞെടുപ്പ്: കുപ്രചരണങ്ങള്‍ കരുതിയിരിക്കുക: മുസ്ലിംലീഗ്
മലപ്പുറം: തെരഞ്ഞെടുപ്പിലെ പരാജയം മുന്‍കൂട്ടിക്കണ്ട സി.പി.എം അടക്കമുള്ള കക്ഷികള്‍ മുസ്ലിംലീഗിനെതിരെ നടത്തുന്ന കുപ്രചരണങ്ങള്‍ കരുതിയിരിക്കണമെന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രവര്‍ത്തകസമിതിയോഗം ആഹ്വാനം ചെയ്തു. ഇന്ത്യയുടെ മതേതരമൂല്യങ്ങളെ കാത്തുസൂക്ഷിക്കാന്‍ വലിയവില നല്കിയ രാഷ്ട്രീയപാട്ടിയാണ് മുസ്ലിംലീഗ്. മുസ്ലിംലീഗ് ചില സംഘടനകളുമായി രഹസ്യചര്‍ച്ച നടത്തിയെന്ന് അപവാദം പ്രചരിപ്പിക്കുന്നവര്‍ തീവ്രവാദ വിഘടനവാദ സംഘടനകളുമായി തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാനും വേദിപങ്കിടാനും തയ്യാറായവരാണ് കേരളത്തിലെ പ്രമുഖരായ പലരാഷ്ട്രീയ പാര്‍ട്ടികളും. അവരൊക്കെയും തെരഞ്ഞെടുപ്പില്‍ അന്ന് എതിര്‍ത്ത് തോല്‍പ്പിച്ചത് മുസ്ലിംലീഗിനെയായിരുന്നു. എന്നാല്‍ വെറും പത്തുപേര്മാത്രമേ തന്നോടൊപ്പമുള്ളൂവെങ്കിലും മതേതര നിലപാടുകളില്‍ നിന്ന് ഒരടിപോലും പിറകോട്ട്പോകുന്ന പ്രശ്നമില്ലെന്ന് പ്രഖ്യാപിച്ച സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പ്രഖ്യാപനമാണ് കേരളത്തിലെ മുസ്ലിംലീഗിന് കരുത്ത് പകര്‍ന്നത്. അതില്‍നിന്ന് ഒരടിപോലും പുറകോട്ട് ഇന്നും ലീഗ് പോയിട്ടില്ല. ലീഗിനെ അടുത്തറിയുന്ന ആര്‍ക്കും അത് ബോധ്യമുള്ള കാര്യവുമാണ്. അതിനാല്‍ തെരഞ്ഞെടുപ്പ്കാലത്തെ ശത്രുക്കളുടെ ഇത്തരം പ്രചരണങ്ങളെ കരുതിയിരിക്കുവാനും ചെറുത്ത് തോല്പ്പിക്കുവാനും ജനാധിപത്യവിശ്വാസികള്‍ മുന്നോട്ടുവരണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍വഹാബ് എം.പി, സംസ്ഥാന ഭാരവാഹികളായ അഡ്വ. പി.എം.എ. സലാം, അബ്ദുറഹ്മാന് രണ്ടത്താണി, അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എ, കെ.കെ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, ജില്ലാ ഭാരവാഹികളായ അഷ്റഫ് കോക്കൂര്‍, എം.കെ. ബാവ, എം. അബ്ദുല്ലക്കുട്ടി, പി.എ. റഷീദ്, സി. മുഹമ്മദാലി, സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, ഇസ്മയില്‍ പി മൂത്തേടം, പി.കെ.സി. അബ്ദുറഹ്മാന്, നൗഷാദ് മണ്ണിശ്ശേരി, എം.എല്‍.എമാരായ അഡ്വ. കെ.എന്‍.എ. ഖാദര്‍, പി. അബ്ദുല്‍ഹമീദ്, അഡ്വ. എം. ഉമ്മര്‍, പി. ഉബൈദുല്ല, ടി.വി. ഇബ്രാഹിം, പി.വി. മുഹമ്മദ് അരീക്കോട്, നാലകത്ത്സൂപ്പി, കെ. മുഹമ്മദുണ്ണിഹാജി, എം.പി.എം. ഇസ്ഹാഖ് കുരിക്കള്‍, കുറുക്കോളി മൊയ്തീന്, അഡ്വ.എം. റഹ്മത്തുല്ല പ്രസംഗിച്ചു.
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]