25കിലോ കഞ്ചാവുമായി മൂന്നുപേര്‍ കുറ്റിപ്പുറത്ത് പിടിയില്‍
വളാഞ്ചേരി: കുറ്റിപ്പുറത്ത് നിന്ന് കോട്ടക്കല്‍ ഭാഗത്തേക്ക് 25 കിലോ കഞ്ചാവുമായി പോവുകയായിരുുന്ന മൂന്നു പേരെ കുറ്റിപ്പുറം എക്സൈസ് സംഘം പിടികൂടി. കഞ്ചാവ് കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.ഒതുക്കുങ്ങല്‍ പുത്തൂര്‍ വലിയപറമ്പ് സ്വദേശി കിഴക്കേപറമ്പത്ത് വീട്ടില്‍ യൂസഫിന്റെ മകന് അനീസ് മോന് (22 ),കോട്ടക്കല്‍ ഇന്ത്യനൂര്‍ സ്വദേശി ചെരട വീട്ടില്‍ മജീദിന്റെ മകന് മുഹമ്മദ് റിഷാദ് (21 ), ഒതുക്കുങ്ങല്‍ ആട്ടിരി സ്വദേശി കരിപ്പായില്‍ വീട്ടില്‍ അബൂബക്കറിന്റെ മകന് അബ്ദുല്‍ മജീദ് (24 ) എന്നിവരെയാണ് കുറ്റിപ്പുറം എക്സൈസ് ഇന്‍സ്പെക്ടര്‍ ജിജി പോള്‍ അറസ്റ്റ് ചെയ്തത്. ആന്ധ്രാ പ്രദേശിലെ തുനിയില്‍ നിന്നും കഞ്ചാവ് ട്രെയിന്‍ മാര്‍ഗം കുറ്റിപ്പുറത്ത് എത്തിച്ച് കോട്ടക്കല്‍ ഭാഗത്തേക്ക് ഓട്ടോയില്‍ കൊണ്ട് പോകുന്നതിനിടയില്‍ ഹൈവേ മേല്‍പ്പാലത്തിന് സമീപം വെച്ചാണ് ഇവരെ പിടികൂടിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഈ സംഘം മുന്‍പും പലതവണ ആന്ധ്രയില്‍ നിന്നും കഞ്ചാവ് കേരളത്തിലേക്ക് കടത്തിയിരുന്നു. കോട്ടക്കല്‍ കേന്ദ്രീകരിച്ചായിരുന്നു ചില്ലറ വില്പന. വിദ്യാര്‍ഥികളും യുവാക്കളുമായിരുന്നു ഇവരുടെ ഇര. ഇവരില്‍ നിന്നും കഞ്ചാവ് വില്പനയിലൂടെ ലഭിച്ച 28000 രൂപയും നാല് മൊബൈല്‍ ഫോണും കണ്ടെടുത്തു. മാസം ഏകദേശം 100 കിലോയോളം കഞ്ചാവ് ഇവര്‍ ഇത്തരത്തില്‍ ആന്ധ്രയില്‍ നിന്ന് കടത്തി കോട്ടക്കല്‍ മേഖലയില്‍ വില്പന നടത്തിയതായി ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ഇവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നവരെക്കുറിച്ചും ഇവരില്‍ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും വിവരം എക്സൈസിന് ലഭിച്ചിട്ടുണ്ട്.
പ്രിവന്റീവ് ഓഫിസര്‍മാരായ കെ ജാഫര്‍, പി ലതീഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഷിബു ശങ്കര്‍, എ ഹംസ, ജെ എസ് സജിത്ത്, മുഹമ്മദ് അലി, സാഗീഷ്, വിഷ്ണുദാസ്, മിനു രാജ്, രാജീവ് കുമാര്‍, എ കെ രഞ്ജിത്, ടികെ രജിത, ടി കെ ജ്യോതി, ദിവ്യ, ശവകുമാര് എന്നിവരും ഇവരെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]