അന്‍വറിന്റെ നിയോജകമണ്ഡലം കണ്‍വന്‍ഷനുകള്‍ക്ക് തുടക്കമായി
പൊന്നാനി: പൊന്നാനി ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജിതമാക്കി മണ്ഡലം കണ്‍വന്‍ഷനുകള്‍ക്ക് തുടക്കമായി. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ തൃത്താല നിയോജകമണ്ഡലം കണ്വെന്ഷന് കൂറ്റനാട് കെ എം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി ചെല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി പിവി അന്‍വര്‍, മന്ത്രി കെ ടി ജലീല്‍, അജിത്ത് കൊളാടി, എം ചന്ദ്രന്, എം കെ ചന്ദ്രന്, പി എന്‍ മോഹനന് , മറ്റു എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കും സംസാരിച്ചു. കണ്വന്ഷന് മുന്നോടിയായി നഗരത്തില്‍ വ്യാപാര സ്ഥാപനങ്ങളിലും പ്രമുഖരെയും കണ്ട് സ്ഥാനാര്‍ഥി പിവി അന്‍വര്‍ വോട്ട് അഭ്യര്‍ത്ഥിച്ചു
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




