വോട്ട്തേടി കുഞ്ഞാലിക്കുട്ടി നാളെ കൊണ്ടോട്ടിയില്‍

കൊണ്ടോട്ടി:മലപ്പുറം പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ.കുഞ്ഞാലിക്കുട്ടി ഇന്ന് കൊണ്ടോട്ടി മണ്ഡലത്തില്‍ വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും.വിവിധ പഞ്ചാ യത്തുകളില്‍ പ്രധാന വ്യക്തികളെ കണ്ട് ആശീര്‍വാദം വാങ്ങുന്ന അദ്ദേഹം ഏതാനും ചടങ്ങുകളിലും പങ്കെടുക്കും.
രാവിലെ 8 മണിക്ക് നെടിയിരുപ്പ്, 9 മണിക്ക് കൊണ്ടോട്ടി മേഖല, 10 മണിക്ക് പുളിക്കല്‍, 11മണിക്ക് ചെറുകാവ് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് 3.30 ന് കൊണ്ടോട്ടി,അമാന ടവറില്‍ യു.ഡി.എസ്.എഫ് കണ്‍വന്‍ഷ നില് പങ്കെടുക്കും.4 മണിക്ക് മുതുവല്ലൂര്‍,5 മണിക്ക് ചീക്കോട്, 6 മണിക്ക് വാഴക്കാട്,7മണിക്ക് വാഴയൂര്‍ പഞ്ചായത്തുകളിലും അദ്ദേഹം സന്ദര്‍ശനം നടത്തും.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]