ഇ.ടിയുടെ പര്യടനത്തിന് തുടക്കം, തൊഴിലാളികളോടൊപ്പം തുടക്കം

ഇ.ടിയുടെ പര്യടനത്തിന് തുടക്കം, തൊഴിലാളികളോടൊപ്പം  തുടക്കം

കോട്ടക്കല്‍: എടരിക്കോട് സ്പിന്നിംങ് മില്‍ തൊഴിലാളികളോട് സംവദിച്ച് ഇ. ടി മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. എടരിക്കോട് കെല്‍ സന്ദര്‍ശനമായിരുന്നു അടുത്ത പരിപാടി. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ തൊഴിലാളിയായിരുന്ന ഇ. ടി മുഹമ്മദ് ബഷീര്‍ തൊഴിലാളി വിഭാഗത്തിനിടയില്‍ പ്രിയങ്കരനായ അവകാശ പോരാളിയാണ്. തൊഴിലാളി നേതാവായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ ഇ.ടി പാര്‍ലമെന്റിലെത്തിയപ്പോള്‍ പിന്നാക്ക ന്യൂനപക്ഷജനതയുടെ അവകാശ പോരാളിയായി തിളങ്ങി നിന്നു. അടിച്ചമര്‍ത്തപ്പെട്ടവരും, പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ജനതയ്ക്ക് ആത്മവിശ്വാസം നല്‍കുന്ന തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ആബാലവൃദ്ധം ഹൃദയത്തിലേറ്റു വാങ്ങുന്ന കാഴ്ചയാണ് ആദ്യദിനത്തിലെ പര്യടനം ആരംഭിച്ചപ്പോള്‍ തന്നെ ദൃശ്യമായത്.
തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആദ്യ ദിനത്തില്‍ സ്ഥാനാര്‍ഥി സന്ദര്‍ശിച്ചു. എടരിക്കോട് വനിതാ പോളി ടെക്‌നിക്ക്, പി എസ് എം ഒ കോളെജ്, തിരൂരങ്ങാടി യതീംഖാന, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ ആവേശത്തോടെയാണ് വിദ്യാര്‍ഥികള്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. ഉച്ചഭക്ഷണവും, ജുമുഅ നിസ്‌കാരവും തിരൂരങ്ങാടി യതീംഖാനയിലായിരുന്നു.
വൈകുന്നേരം പരപ്പനങ്ങാടി നഗരസഭയിലെ ചെട്ടിപ്പടിയില്‍ നിന്നും റോഡ് ഷോ ആരംഭിച്ചു.
പി കെ അബ്ദുറബ്ബ്, അബ്ദുറഹ്മാന്‍ രണ്ടത്താണി, പി എം എ സലാം, പി എസ് എച്ച് തങ്ങള്‍, കെ കുഞ്ഞിമരക്കാര്‍, ഹനീഫ പുതുപറമ്പ, സി എച്ച് മഹ്മൂദ് ഹാജി, സി കെ എ റസാഖ്, വി എം മജീദ്, എ കെ മുസ്തഫ, വി ടി സുബൈര്‍ തങ്ങള്‍, സി ആസാദ്, നിഷാദ്, വി ടി രാധാകൃഷ്ണന്‍, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, റഫീഖ് പാറക്കല്‍, എം അബ്ദുറഹ്മാന്‍കുട്ടി, ഉമര്‍ ഒട്ടുമ്മല്‍, സി അബ്ദുറഹ്മാന്‍ കുട്ടി, ശരീഫ് വടക്കയില്‍ എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

Sharing is caring!