സംഭവംപൊന്നാനിയില്‍, പിതാവിനെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ മകന്‍ റിമാന്റില്‍.

സംഭവംപൊന്നാനിയില്‍,  പിതാവിനെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ മകന്‍ റിമാന്റില്‍.

ചങ്ങരംകുളം:അച്ഛന്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ മകന്‍ റിമാന്റില്‍.പൊന്നാനി ഈശ്വരമംഗലം കോട്ടത്തറ സ്വദേശി മാമ്പ്ര നാരായണന്‍(65) പൊള്ളലേറ്റ് ചികില്‍സയില്‍ ഇരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്.സംഭവത്തില്‍ മകന്‍ വിനോദി (27) നെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.അറസ്റ്റ് ചെയ്ത വിനോദിനെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.
ഒരാഴ്ച മുമ്പാണ് മരണത്തിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് വീട്ടിലെത്തിയ മകന്‍ അച്ഛന്‍ കിടക്കുന്നതിനടുത്തുള്ള വസ്ത്രങ്ങളും പുതപ്പും കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു.
വര്‍ഷങ്ങളായി കിടപ്പിലായ നാരായണന്റെ ദേഹത്തേക്കും തീ പടര്‍ന്നു. കിടപ്പിലായതിനാല്‍ ഇയാള്‍ക്ക് രക്ഷപ്പെടാനും കഴിഞ്ഞില്ല. ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച നാരായണനെ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് നാരായണന്‍ മരണത്തിന് കീഴടങ്ങിയത്.സംഭവത്തില്‍ ദുരൂഹതയുള്ളതായി നേരത്തെ പോലീസിന് സംശംയമുണ്ടായിരുന്നത് കൊണ്ട് തന്നെ പൊന്നാനി പോലീസ് നേരത്തെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.പിടിയിലായ പ്രതി ലഹരിക്ക് അടിമയായിരുന്നതായും പലപ്പോഴും പണത്തിന് വേണ്ടി വീട്ടുകാരെ ബുദ്ധിമുട്ടിച്ചിരുന്നതായും വിവരങ്ങളുണ്ടായിരുന്നു.

Sharing is caring!