എസ്ഡിപിഐ – ലീഗ് ചര്‍ച്ച നടത്തി; വീഡിയോ പുറത്ത്

എസ്ഡിപിഐ – ലീഗ് ചര്‍ച്ച നടത്തി; വീഡിയോ പുറത്ത്

കൊണ്ടോട്ടി : മുസ് ലിം ലീഗ് നേതാക്കളും എസ്ഡിപിഐ നേതാക്കളും തമ്മില്‍ രഹസ്യ കൂടികാഴ്ച നടത്തി. കൊണ്ടോട്ടി കെടിഡിസി ഹോട്ടലിലായിരുന്നു ചര്‍ച്ച. ഇരു വിഭാഗം നേതാക്കളും ഒരുമിച്ച് നടന്ന് നീങ്ങുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. എസ്ഡിപിഐയെ പ്രതിനിധീകരിച്ച് നസറൂദ്ദീന്‍ എളമരവും അബ്ദുല്‍ മജീദ് ഫൈസിയുമാണ് ചര്‍ച്ചക്കെത്തിയത്.

മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറുമാണ് ലീഗിനെ പ്രതിനിധീകരിച്ചെത്തിയത്. എന്നാല്‍ അപ്രതീക്ഷിതമായി കണ്ടതാണെന്നും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ അവിചാരിതമായി കണ്ടതല്ലെന്നും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും എസ്ഡിപിഐ നേതാവ് അബ്ദുല്‍ മജീദ് ഫൈസി ഒരു മാധ്യമത്തോട് പ്രതികരിച്ചു.

അഭിഭാഷകനായ കെ.സി.നസീറാണ് പൊന്നാനിയിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി. മലപ്പുറത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കൂടികാഴ്ചയില്‍ പ്രതിഷേധമുള്ള ഒരു വിഭാഗമാണ് ദൃശ്യം പുറത്ത് വിട്ടതെന്നാണ് പറയുന്നത്.

Sharing is caring!