കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ 17ന് ഹൈദരലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും

കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ 17ന് ഹൈദരലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും

മലപ്പുറം: യു.ഡി.എഫ് മലപ്പുറം ലോക്സഭ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ 17ന് ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് മലപ്പുറം കിഴക്കേതലയില്‍ പ്രത്യേകം സജ്ജമാക്കിയ നഗരിയില്‍ നടക്കും. മലപ്പുറം ജില്ലയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ ഔദ്യോഗിക പ്രചരണ പരിപാടികള്‍ക്ക് ഇതോടെ തുടക്കമാകും. മുസ്്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫിന്റെ സംസ്ഥാന നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. മുഴുവന്‍ ഘടക കക്ഷികളുടേയും മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത്, വാര്‍ഡ് തല ഭാരവാഹികള്‍, ജനപ്രതിനിധികള്‍, പോഷക സംഘടന ഭാരവാഹികള്‍, തൊഴിലാളി സംഘടനകളുടെ വിവിധ ഫെഡറേഷനുകളുടെ ഭാരവാഹികള്‍, ബാങ്ക് ഡയരക്ടര്‍മാര്‍, പങ്കെടുക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയ്മോഹന്‍, കണ്‍വീനര്‍ അഡ്വ. യു.എ ലത്തീഫ് എന്നിവര്‍ അറിയിച്ചു.

Sharing is caring!