ഇ.ടിക്കുവേണ്ടി പ്രചരണം നടത്തി യു.ഡി.എസ്.എഫ് വിദ്യാര്‍ഥികള്‍

ഇ.ടിക്കുവേണ്ടി പ്രചരണം നടത്തി യു.ഡി.എസ്.എഫ് വിദ്യാര്‍ഥികള്‍

കോട്ടക്കല്‍: പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് യു ഡി എസ് എഫ്
വിദ്യാര്‍ഥികള്‍. സ്റ്റാന്റ് വിത്ത് ഇ ടി റിബ്ബണുകളും, കാര്‍ഡുകളുമേന്തി മണ്ഡലത്തിലെ വിവിധ കോളെജുകളില്‍ വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി. എം ഇ എസ് പൊന്നാനി, എം ടി എം വെളിയങ്കോട്, അസ്സബാഹ് വളയംകുളം, തിരൂര്‍ ഗവ. തുഞ്ചന്‍ കോളെജ്, ജെ എം പരന്നേക്കാട്, സി പി എ പുത്തനത്താണി, മര്‍ക്കസ് ആതവനാട്, എന്‍ എസ് എസ് പറക്കുളം, എ ഡബ്ല്യു എച്ച് ആനക്കര, മൈനോറിറ്റി തൃത്താല, ആസ്പെയര്‍, പുറത്തൂര്‍ മജ്ലിസ്, സഫ പൂക്കാട്ടിരി, ഗ്രെയ്സ് വാലി മരവട്ടം, താനൂര്‍ സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഗവ. കോളെജ്, എല്‍ ബി എസ് പരപ്പനങ്ങാടി, വിമന്‍സ് പോളി ടെക്നിക്ക് പുതുപ്പറമ്പ്, ഗവ. കോളെജ് തവനൂര്‍, മലബാര്‍ കോളെജ് മാണൂര്‍, മൗലാനാ കോളെജ് കൂട്ടായി, ഐ എച്ച് ആര്‍ ഡി വട്ടംകുളം എന്നിവിടങ്ങളിലാണ് പ്രകടനം നടന്നത്.

Sharing is caring!