വേങ്ങരയിലെ ആറുവയസ്സുകാരന് വെസ്റ്റ് നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറത്തെ ആറുവയസ്സുകാരന് വെസ്റ്റ് നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. വേങ്ങര എ.ആര്. നഗര്‍ സ്വദേശിയായ
ഏഴുവയസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാഡീസംവിധാനത്തെ തളര്‍ത്തുന്ന ഈ വൈറസിന് പ്രതിരോധ വാക്സിന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പനി, ശക്തമായ തലവേദന, ബോധക്ഷയം, അപസ്മാരം, ഛര്‍ദ്ദി എന്നിവയാണ് ലക്ഷണങ്ങള്‍. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകര്‍ന്നതായി ഇതുവരെ റിപ്പോര്‍ട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഡി.എം.ഒ ഡോ. കെ. സക്കീന പറഞ്ഞു. ക്യൂലക്സ് വിഭാഗത്തില്‍പ്പെടുന്ന കൊതുകാണ് വൈറസിന്റെ വാഹകര്‍. 1937ല്‍ ഉഗാണ്ടയിലെ വെസ്റ്റ് നൈല്‍ ജില്ലയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. ഇന്ത്യയില്‍ 1952ല്‍ മുംബയിലാണ് ഈ വൈറസ് ബാധ കണ്ടെത്തുന്നത്. 2011ല്‍ ആലപ്പുഴ ജില്ലയില്‍ വെസ്റ്റ് നെയില്‍ വൈറസ് മൂലമുള്ള മസ്തിഷ്കവീക്കം കണ്ടെത്തിയിരുന്നു.
ഈഅസുഖത്തിന് വാക്സിന് ലഭ്യമല്ല,
പനിയും, തലവേദനയും ശരീരവേദനയുമായാണ് ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയത്. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ശരിയായ സമയത്ത് ചികിത്സ തുടങ്ങിയാല്‍തന്നെ ആരോഗ്യം വീണ്ടെടുക്കാന്‍ ചുരുങ്ങിയത് മൂന്നുമാസമെങ്കിലും വേണ്ടിവരുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ചെളിവെള്ളം കെട്ടിനില്ക്കുന്നിടത്താണ് ക്യൂലക്സ്കൊതുകുകള് ഉണ്ടാകുകയെന്നും എല്ലാവരും ജാഗ്രതപാലിക്കണമെന്നും
ഡി.എം.ഒ ഡോ. കെ. സക്കീന ‘പറഞ്ഞു.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]