ലോക്സഭ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച സോഷ്യല്‍ മീഡിയ നിരീക്ഷണ മൂന്നംഗ സമിതിയില്‍ മലപ്പുറം കൂട്ടായി സ്വദേശിയും

മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ നിരീക്ഷണത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച മൂന്നംഗ സംഘത്തില്‍ മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശിയും. ഐ ഐ എസ് ഓഫീസറായ തിരൂര്‍ കൂട്ടായി സ്വദേശി സയ്യിദ് റബീ ഹഷ്മിയാണ് ലോക്സഭ തെരഞ്ഞെടുപ്പ് വേളയില്‍ ഇന്ത്യയിലെ സോഷ്യല്‍ മീഡിയകളുടെ നിരീക്ഷണത്തിനായി കമ്മീഷന് നിയോഗിച്ച മൂന്നംഗ സംഘത്തില്‍ ഒരാള്‍.
ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് 2012 ബാച്ചിലുള്പ്പെടുന്ന സയ്യിദ് റബീ ഹഷ്മി ഇന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ മീഡിയ വിങ്ങില്‍ ഡെപ്യൂട്ടി ഡയറക്ടറാണ്. പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ ഫീഡ്ബാക്ക് യൂണിറ്റിലെ ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍, പബ്ലിക്കേഷന്‍ ഡിവിഷന് ഡയറക്ടര്‍ അഭിഷേക് ദയാല്‍ എന്നിവരാണ് നിരീക്ഷണ സംഘത്തിലുള്ളത്
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]