ഇ.ടി മുഹമ്മദ് ബഷീന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ആദ്യ ഘട്ടം ആരംഭിച്ചു
കോട്ടക്കല്‍: പൊന്നാനി ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ആദ്യ ഘട്ടം ആരംഭിച്ചു. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് അനുഗ്രഹവും പിന്തുണയും അഭ്യര്‍ത്ഥിച്ചു. മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ക്കിടയില്‍ ഇ.ടിക്ക് ലഭിക്കുന്ന സ്വീകാര്യത പ്രകടമാകുന്നതായിരുന്നു പര്യടനങ്ങള്‍.
രാവിലെ പതിനൊന്ന് മണിയോടെ സാഹിത്യകാരന് സി.രാധാകൃഷ്ണന്റെ വസതിയില്‍ എത്തിയ ഇ.ടിയെ രാധാകൃഷ്ണനും കുടുംബവും സ്വീകരിച്ചു. അരമണിക്കൂറോളം അവിടെ ചെലവഴിച്ചു. തുടര്‍ന്ന് ആലത്തിയൂരിലെ പുരാതന തറവാടായ നമ്പില്ലം മനയില്‍ സന്ദര്‍ശനം നടത്തി. ഇവിടെയും ഹൃദ്യമായ സ്വീകരണമാണ് ഇ.ടിക്ക് ലഭിച്ചത്. മണ്ഡലത്തിലെ സുപരിചിതനായതിനാല്‍ മുഖവുര ആവശ്യമില്ലാത്തവിധം ഉഷ്മളമായിരുന്നു ഇവിടത്തെ സന്ദര്‍ശനം.ഉച്ചക്ക് ശേഷം മഹാകവി അക്കിത്തതിന്റെ വസതിയില്‍ എത്തി അന്തരിച്ച അക്കിത്തതിന്റെ ഭാര്യ ശ്രീദേവി അന്തര്‍ജനത്തിന് അന്ത്യോപചാരം അര്‍പ്പിച്ചു.
തുടര്‍ന്ന് വൈകുന്നേരം വിവിധ മണ്ഡലം കണ്‍വെന്‍ഷനുകളില്‍ സംബന്ധിച്ചു. യു.ഡി.എഫ് നേതാക്കളായ കുറുക്കോളി മൊയ്തീന് എം. അബ്ദുള്ളകുട്ടി ആര്.കെ ഹമീദ് റഹീം മാസ്റ്റര്‍ മുജീബ് ശാജി എന്നിവര്‍ ഇ.ടിയെ അനുഗമിച്ചു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]