അട്ടിമറി പ്രതീക്ഷയുമായി പ്രചരണത്തില്‍ സജീവമായി പി.വി അന്‍വര്‍

അട്ടിമറി പ്രതീക്ഷയുമായി പ്രചരണത്തില്‍ സജീവമായി പി.വി അന്‍വര്‍

വളാഞ്ചേരി : ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിന് വളാഞ്ചേരിയില്‍ ഉജ്ജ്വല സ്വീകരണം. വൈകീട്ട് അഞ്ച് മണിയോടെ വളാഞ്ചേരി നഗരസഭ ഓഫീസ് പരിസരത്ത് എല്‍ഡിഎഫ് നേതാക്കള്‍ ഹാരമണിയിച്ച് സ്വീകരിച്ചു. വളാഞ്ചേരി നഗരസഭയിലെ ജീവനക്കാരോടും ജനപ്രതിനിധികളോടും വോട്ട് അഭ്യര്‍ത്ഥിച്ചു.

തുടര്‍ന്ന് നഗരത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരോടപ്പം കാല്‍നടയായി റോഡ്‌ഷോ നടത്തി. വ്യാപരികളേയും തൊഴിലാളികളേയും നേരില്‍ കണ്ട് വോട്ട് പരിചയം പുതുക്കി. ബസ്സ് സ്റ്റാന്റ് പരിസരത്ത് പൊതുജനങ്ങളെ അഭിവാദ്യം ചെയ്തു സംസാരിച്ചു. എല്‍ഡിഎഫ് നേതാക്കളായ
സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പര്‍ വി.പി.സക്കറിയ, ഏരിയ സെക്രട്ടറി കെ.പി. ശങ്കരന്‍ മാസ്റ്റര്‍, സി.പി.ഐ മണ്ഡലം സെക്രട്ടറിഅഷ്റഫലി കാളിയത്ത്,കെ. കെ.ഫൈസല്‍ തങ്ങള്‍, വി.കെ രാജീവ്, എന്‍.വേണുഗോപാല്‍, കെ.പി. എ.സത്താര്‍, എടയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവ്, ഷെരീഫ് പാലോളി എന്നിവരും സ്ഥാനാര്‍ഥിയോടെപ്പം ഉണ്ടായിരുന്നു.

Sharing is caring!