വി.പി സാനുവിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് 1001അംഗ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു
പെരിന്തല്‍മണ്ണ: എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി പി സാനുവിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് 1001 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു.
പെരിന്തല്‍മണ്ണ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണ കണ്വെന്ഷന് സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അജിത്ത് കൊളാടി ഉദ്ഘാടനം ചെയ്തു.എന്‍ സി പി ജില്ലാ സെക്രട്ടറി ഹംസ പാലൂര് അധ്യക്ഷനായി.എല്‍ ഡി എഫ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി സെക്രട്ടറി പി പി വാസുദേവന്‍ ,വിവിധ ഘടകകക്ഷി നേതാക്കളായ കെ പി ഇസ്മയില്‍ ,കെ പി ജോണി, എം എ അജയകുമാര്‍, കെ
മധുസൂദനന്, കെ പി സന്തോഷ്, കെ രാധാ മോഹന്‍, കുഞ്ഞുമേലാറ്റുര്, പള്ളി കുഞ്ഞാപ്പ, അഷറഫ്, ഷിബിന്‍, എന്നിവര്‍ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളുടെ പാനല്‍ വി രാജേന്ദ്രന് അവതരിപ്പിച്ചു.
സി പി ഐ എം ഏരിയാ സെക്രട്ടറി വി രമേശന് സ്വാഗതവും കെ ടി സെയ്ദ് നന്ദിയും പറഞ്ഞു.
1001 അംഗ മണ്ഡലം ഭാരവാഹികളായി എം എ അജയ് കുമാര്‍ ചെയര്മാന്.വി രമേശന് കണ്‍വീനര്‍.എം മുഹമ്മദ് സലിം കണ്‍വീനര്‍.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




